ജായ്ക്ക് കില്‍ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1958-ല്‍ ടെക്സാസ് ഇന്‍സ്ട്രുമെന്റ്സില്‍ ജോലി ചെയ്തിരുന്ന അവസരത്തില്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് കണ്ടുപിടിച്ചതിന്‌ രണ്ടായിരാമാണ്ടിലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ ‍സമ്മാനം‌ നേടിയ വ്യക്തിയാണ്‌ ജായ്ക്ക് സെയ്ന്റ് ക്ലെയര്‍ കില്‍ബി (നവംബര്‍ 8, 1923ജൂണ്‍ 20, 2005). ഇദ്ദേഹം കൈയില്‍വച്ചുപയോഗിക്കുന്ന കാര്‍ക്കുലേറ്ററിന്റെയും തെര്‍മല്‍ പ്രിന്ററിന്റെയും ഉപജ്ഞാതാവുകൂടിയാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

കില്‍ബിയുടെ ജീവിതം ആരംഭിച്ചത് മിസൂറിയിലെ ജഫേഴ്സണ്‍ നഗരത്തിലായിരുന്നു. തന്റെ ബാല്യകാലം ഏറെയും കന്‍സാസിലെ ഗ്രെയ്റ്റ് ബെന്‍ഡില്‍ ചിലവഴിച്ച അദ്ദേഹം ഗ്രേറ്റ് ബെന്‍ഡ് സ്കൂളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ന്, ഈ പട്ടണത്തിലേക്കുള്ള റോഡുകളുടെ തുടക്കത്തില്‍ അദ്ദേഹം അവിടെ സമയം ചിലവഴിച്ച കാര്യം ആദരവോടെ അനുസ്മരിക്കുന്ന ഫലകങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

കില്‍ബി അദ്ദേഹത്തിന്റെ ആദ്യത്തെ കോളേജ് ബിരുദം അര്‍ബാനാ-ഷാമ്പെയിനിലുള്ള ഇല്ലിനോയി സര്‍‌വ്വകലാശാലയില്‍നിന്നും ശാസ്ത്രത്തില്‍ നേടി. തുടര്‍ന്ന് 1947-ല്‍ അദ്ദേഹത്തിന്‌ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും സമ്പാദിച്ചു. 1950-ല്‍ മില്‍‌വൗക്കീയിലെ സെന്റ്‌റാലാബില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പംതന്നെ അദ്ദേഹം മില്‍‌വൗക്കിയിലെ വിസ്കോണ്‍സില്‍ സര്‍‌വ്വകലാശാലയില്‍നിന്നു ഇലക്ട്രിക്കല്‍ എഞ്ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും നേടി.

1958-ലെ വേനല്‍ക്കാലത്ത് ടെക്സാസ് ഇന്‍സ്ട്രുമെന്റ്സിലെ പുതിയ ജോലിക്കാരനായ എഞ്ജിനീയറായിരുന്നതിനാല്‍ കില്‍ബിക്ക് വേനല്‍ക്കാലഅവധി എടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അദ്ദേഹം പ്രസ്തുത വേനല്‍ക്കാലം, സര്‍ക്യൂട്ട് രൂപകല്‍‌പ്പനയില്‍ സാധാരണയായി "tyranny of numbers"(സംഖ്യകളുടെ നിഷ്ഠൂരത) എന്നറിയപ്പെട്ടിരുന്ന പ്രശ്നത്തിന്റെ ഗവേഷണത്തില്‍ മുഴുകയും, ഒടുവില്‍ സര്‍ക്യൂട്ട് ഘടകങ്ങള്‍ ഒറ്റ അര്‍ദ്ധചാലക വസ്തുവില്‍ ഉണ്ടാക്കിയെടുക്കുകയാണ്‌ ഈ പ്രശ്നത്തിനു പരിഹാരമെന്നും കണ്ടത്തി. സെപ്റ്റംബര്‍ 12-ന്‌ അദ്ദേഹം തന്റെ കണ്ടുപിടുത്തം ടെക്സാസ് ഇന്‍സ്ട്രുമെന്റ്സിന്റെ മാനേജ്മെന്റിനു മുമ്പില്‍ അവതരിപ്പിച്ചു: ജര്‍മേനിയംകൊണ്ടുള്ള ഒരു കഷണത്തില്‍ ഓസിലോസ്കോപ്പ് ഘടിപ്പിച്ചു; പിന്നീട് , ഒരു സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഇടമുറിയാത്ത സൈന്‍‌വേവ് പ്രസ്തുത ഓസിലോസ്കോപ്പില്‍ വ്യക്തമായി തെളിയുകയും അങ്ങനെ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് പ്രവര്‍ത്തനക്ഷമമാണെന്നും താല്‍ പ്രശ്നത്തിനുള്ള പരിഹാരം കണ്ടുപിടിച്ചെന്നും അദ്ദേഹം തെളിയിച്ചു. "Solid Circuit made of Germanium", ആദ്യത്തെ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടിനുള്ള പേറ്റന്റ് 1959 ഫെബ്രുവരി 6-ന്‌ അങ്ങനെ സമര്‍പ്പിക്കപ്പെട്ടു. ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് കണ്ടുപിടിച്ച വ്യക്തി എന്ന നിലയില്‍ മാത്രമല്ല, കൈയില്‍വച്ചുപയോഗിക്കുന്ന കാര്‍ക്കുലേറ്ററിന്റെയും ഡേറ്റാ ടെര്‍മിനലുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന തെര്‍മല്‍ പ്രിന്ററിന്റെയും ഉപജ്ഞാതാവ് എന്ന നിലയിലും കില്‍ബി ശ്രദ്ധേയനാണ്‌. അദ്ദേഹം ആകെ ഏതാണ്ട് 60-ഓളം പേറ്റന്റുകള്‍ക്ക് ഉടമയാണ്‌.

1978-നും 1985-നും ഇടയ്ക്ക് അദ്ദേഹം ടെക്സാസ് എ&എം സര്‍‌വ്വകലാശാലയിലെ ഡിസ്റ്റിങ്യൂഷ്ഡ് പ്രഫസര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ കില്‍ബി ടെക്സാസ് ഇന്‍സ്ട്രുമെന്റ്സില്‍നിന്നും വിരമിച്ചു.

2005, ജൂണ്‍ 20-ന്‌ 81-ആം വയസ്സില്‍ കാന്‍സര്‍ ബാധിതനായി അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] ബഹുമതികളും പുരസ്കാരങ്ങളും

[തിരുത്തുക] അനുസ്മരണം

ജായ്ക്ക് കില്‍ബിയുടെ അനുസ്മരണാര്‍ത്ഥം ഇന്ത്യയില്‍ ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് കില്‍ബി അനുസ്മരണ ദേശീയ ശാസ്ത്രസാങ്കേതിക ക്വിസ് മത്സരം 2003 മുതല്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുണ്ട്. [1][2] പ്രസ്തുത ക്വിസ് മത്സരം വര്‍ഷംതോറും വളരെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടും പോരുന്നു. [3][4]

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. ABOUT TEXAS INSTRUMENTS JACK KILBY SCIENCE AND TECHNOLOGY QUIZ
  2. Jack Kilby Quiz - ഇംഗ്ലീഷ് വിക്കിപീഡിയയില്‍നിന്ന്
  3. City students win Jack Kilby quiz - 2007, നവംബര്‍ 15-ന് ഹിന്ദുവില്‍ വന്ന ലേഖനം
  4. A quizzing tryst with TI - 2006 ഒക്ടോബര്‍ 19-ന്‌ ഹിന്ദുവില്‍ വന്ന ലേഖനം
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം