ജവഹർ നവോദയ വിദ്യാലയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹർ നവോദയ വിദ്യാലയ
Pragyanam Brahma
സ്ഥാനം
All over India
ഇന്ത്യ
Information
Type Public
ആരംഭിച്ചത് 1985
Grades Class 6 - 12
Campus size 5-acre ([[ m2)ഫലകം:Convert/track/sing
Campus Rural
Affiliation C.B.S.E.
Information 600 branches
Website

ഭാരതത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്കു മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന വിദ്യാലയങ്ങളാണു,ജെൻവി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന ജവഹർ നവോദയ വിദ്യാലയ.ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതിയാണു ജവഹർ നവോദയ വിദ്യാലയങ്ങൾ.

തമിഴ്നാട് ഒഴികെ ഭാരതത്തിലുടനീളം ജെൻവികൾ പ്രവർത്തിച്ചു വരുന്നു.2010 ലെ കണക്കുകൾ പ്രകാരം ഇൻഡ്യയിൽ ഏതാണ്ട് 593 ജെൻവികൾ ഉണ്ട്.ഇത്തരം വിദ്യാലയങ്ങളിലെ പ്രവേശനം ജില്ലാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസഥാനത്തിലാണു്.

ചരിത്രം [തിരുത്തുക]

1985 ലാണു ആദ്യത്തെ നവോദയ രൂപം കൊണ്ടതു്.പി.വി നരസിംഹറാവുവിന്റെ ആശയമാണുനവോദയ.രാജിവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം.തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു.പിന്നീടു പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വർഷത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.

ഉദ്ദേശങ്ങൾ [തിരുത്തുക]

  • നൂതന വിദ്യാഭ്യാസം ഗ്രാമത്തിലെ വിദ്യാർത്ഥികൾക്കു ലഭ്യമാക്കുക.
  • ത്രിഭാഷ പാഠ്യ പദ്ധതി ജവഹർ നവോദയ വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികളിലും സായുക്തമാക്കുക.
  • അതതു ജില്ലകളിലെ മറ്റു വിദ്യാർതികൾക്കു പ്രയോജനമാകും വിധം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക.

മേഖലകൾ [തിരുത്തുക]

ഭാരതത്തിൽ മൊത്തം 8 മേഖലകളാണു ഉള്ളത്.ഭൊപ്പാൽ,ചണ്ഡിഖഡ്,ഹൈദരാബാദ്,ജയ്പൂർ,പറ്റ്ന,ലക്നൗ,പുനെ,ഷില്ലൊങ്.

  • ഭോപ്പാൽ(94): മദ്ധ്യപ്രദേശ്(48),ഛത്തീസ്ഗഡ്(16),ഒറീസ(30).
  • ചണ്ഡീഖഡ്(45):പഞാബ്(18),ഹിമാചൽ പ്രദേശ്(12),ജമ്മു കാശ്മിർ(14),ചാണ്ഡീഖഡ്(1).
  • ഹൈദരാബാദ്(70):കേരളം(14),കർണടകം(27),പോണ്ടിച്ചേരി(4),അൻഡമാൻ നിക്കൊബാർ(2),ലക്ഷദ്വീപ്(1),ആന്ധ്രാപ്രദേശ്(22).
  • ജയ്പൂർ(82):രാജസ്ഥാൻ(32),ഹരിയാന(20),ഡൽഹി(31).
  • ലക്നൗ(82):ഉത്തർപ്രദേശ്(69),ഉത്തരാഞ്ചൽ(13).
  • പറ്റ്ന(69):ബിഹാർ(32),ഝാർഖണ്ഡ്(22),പശ്ചിമ ബംഗാൾ(15).
  • പൂണെ():മഹാരാഷ്ട്ര(32),ഗുജറാത്ത്(23),ഗോവ(2),ദാമൻ ദിയു(2),ദാദ്ര നാഗർ ഹവേലി(1).
  • ഷില്ലൊങ്():മണിപ്പൂർ(9),മിസോറം(8),സിക്കിം(4),ത്രിപുര(4),അരുണാചൽ പ്രദേശ്(16),മേഘാലയ(7),നാഗാലാൻഡ്(11),ആസ്സാം(24)
"http://ml.wikipedia.org/w/index.php?title=ജവഹർ_നവോദയ_വിദ്യാലയ&oldid=1687585" എന്ന താളിൽനിന്നു ശേഖരിച്ചത്