ജവഹർലാൽ നെഹ്രു
| ജവഹർലാൽ നെഹ്രു | |
| പദവിയിൽ ഓഗസ്റ്റ് 15 1947 – മേയ് 27 1964 |
|
|
|
|
| പദവിയിൽ ഓഗസ്റ്റ് 15 1947 – മേയ് 27 1964 |
|
| മുൻഗാമി | (n/a; position created) |
|---|---|
| പിൻഗാമി | Gulzarilal Nanda |
|
|
|
| പദവിയിൽ ഒക്ടോബർ 8 1958 – നവംബർ 17 1959 |
|
| മുൻഗാമി | T. T. Krishnamachari |
| പിൻഗാമി | Morarji Desai |
|
|
|
| ജനനം | 1889 14 നവംബർ |
| ജീവിതപങ്കാളി | Kamala Nehru |
| മക്കൾ | Indira Gandhi |
| തൊഴിൽ | Barrister |
| മതം | Agnostic[1] or atheist[2] |
ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പിയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
ജവാഹർ എന്ന അറബി പദമാണ് അദ്ദേഹത്തിന്റെ പേരിനു പിന്നിൽ. അർത്ഥം അമൂല്യരത്നം. [3] ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. നെഹ്റു എന്നത് കുടുംബപ്പേരാണ്.
[തിരുത്തുക] ജീവിതരേഖ
18-നൂറ്റാണ്ടിൽ കശ്മീരിൽ നിന്ന് അലഹബാദിലേക്ക് കുടിയേറിയ ബ്രാഹമണ കുടുംബത്തിൽ 1889 നവംബർ 14-നായിരുന്നു നെഹ്രുവിന്റെ ജനനം. സ്വാതന്ത്ര സമരസേനാനിയും നിയമവിദഗ്ദനുമായ മോത്തീലാൽ നെഹ്റുവാണ് പിതാവ്. അമ്മ സ്വരൂപ് റാണി. നെഹ്‌റു കുടുംബം കാശ്മീരി ബ്രാഹ്മണരാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ഹാരോസ്കൂൾ,കേംബ്രിജ് ട്രിനിറ്റി കോളജിൽ നിയമ പഠനം പൂർത്തിയാക്കിയ നെഹ്രു 1912-ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയിൽ മടങ്ങിയെത്തി. ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുമ്പ് യൂറോപ്പ് ആകമാനം ചുറ്റിക്കറങ്ങുവാൻ അവസരം ലഭിച്ചു. ഈ യാത്രകൾ അദ്ദേഹത്തെ പാശ്ചാത്യ സംസ്കാരവുമായി ഏറെ അടുപ്പിച്ചു. തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും ചിന്തകളുമായാണ് ജാവഹർലാൽ ഇന്ത്യയിൽ തിരിച്ചെത്തിയത്.
1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹംകഴിച്ചു. ജീവിതരീതികൾക്കൊണ്ടും ചിന്തകൾക്കൊണ്ടും രണ്ടു ധ്രുവത്തിലായിരുന്നു നെഹ്‌റുവും കമലയും. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ ജിവിതത്തിൽ അവർക്ക് യാതൊരു സ്വാധീനവുമില്ലായിരുന്നു. വിവാഹത്തിന്റെ രണ്ടാം വർഷത്തിൽ അവർക്ക് ഇന്ദിരയെന്ന ഏകമകളുണ്ടായി.
അച്ഛൻ മോത്തിലാൽ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്ത് പ്രവർത്തിച്ച് സ്വാതന്ത്ര്യ സമരരത്തിന്റെ മുന്നണിയിൽ നിൽക്കുമ്പോഴാണ് ജാവഹർലാൽ നെഹ്‌റുവും സജീവ രാഷ്ട്രീയത്തിലെത്തുന്നത്. 1916-ലെ ലക്നൗ കോൺഗ്രെസ്സ് സമ്മേളനത്തിലാണ് നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടുന്നത്. ബ്രിട്ടീഷുകാരുമായി ശണ്ഠകൂടാത്ത മോത്തിലാലിന്റെ ശൈലിയേക്കാൾ നെഹ്‌റുവിനെ ആകർഷിച്ചത് മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ നിസഹകരണ പ്രസ്ഥാനവുമാണ്. നെഹ്‌റുവിൽ ഇന്ത്യയുടെ ഭാവി ഒളിഞ്ഞിരിക്കുന്നതായി ഗാന്ധിയും കണ്ടെത്തി. ക്രമേണ നെഹ്‌റു കുടുംബം മുഴുവൻ ഗാന്ധിജിയുടെ അനുയായികളയി. ജവഹറും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങൾ വെടിഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായതോടെ അറസ്റ്റും ജയിൽവാസവും ജീവിതത്തിന്റെ ഭാഗമായി.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ നെഹ്രു ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു.
നെഹ്‌റുവിന്റെ ജന്മദിനം ഭാരതത്തിൽ ശിശുദിനമായി ആചരിക്കുന്നു.
[തിരുത്തുക] തദ്ദേശസ്വയംഭരണരംഗത്തെ സംഭാവനകൾ
സ്വാതന്ത്രത്തിന് തൊട്ട്മുൻപ് 1946 സെപ്ടംബറിൽ നെഹ്രു ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. സ്വാതന്ത്ര്യം ലഭിച്ചതുമുതൽ 1964 മെയ് 27-ന് മരിക്കും വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയും നെഹ്രു തന്നെ.1952-ൽ ഏഷ്യയിലാദ്യമായി ഇന്ത്യയിൽ കമ്യുണിറ്റി ഡവലപ്മെന്റെ പ്രോഗ്രാം, ജനസംഖ്യാനിയന്ത്രണത്തിനു രാജ്യത്ത് കുടുംബാസൂത്രണപദ്ധതി തുടങ്ങിയവ നെഹ്രുവാണ് നടപ്പാക്കിയത്[അവലംബം ആവശ്യമാണ്]. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ബൽവന്ത് റായി മേത്ത കമ്മറ്റിയെ നിയോഗിച്ചു. കമ്മറ്റി സമർപ്പിച്ച നിർദേശങ്ങൾ പ്രകാരം പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തതും നെഹ്രുവാണ്.ചേരിചേരാ പ്രസ്താനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാനപങ്കു വഹിച്ചു.
[തിരുത്തുക] ഗ്രന്ഥങ്ങൾ
നെഹ്രു ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തൽ, ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്. 1955-ലാണ് ജവഹർലാൽ നെഹ്രുവിന് ഭാരതരത്നം ബഹുമതി സമ്മാനിച്ചത്.
[തിരുത്തുക] രത്ന കുടുബം
ഒരു കുടുബത്തിലെ മൂന്ന് പേർക്ക് ഭാരതരതനം ലഭിച്ചിട്ടുള്ളത് നെഹ്രുകുടുംബത്തിനാണ്.മറ്റൊരു കുടുംബത്തിനും ഒന്നിൽ കൂടുതൽ ഭാരതരത്നം കിട്ടിയിട്ടില്ല.പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് 1955-ലും,മകൾ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹ്രുവിന്റ ചെറുമകൻ രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യൻപ്രധാനമന്ത്രിമാരായിരുന്നു. നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ് ഭാരതരത്നം ലഭിച്ചത്.രാജീവ്ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
[തിരുത്തുക] അവലംബം
- ↑ Tharoor, Shashi. "Gandhi & Nehru". TIME. http://www.time.com/time/asia/2006/heroes/nb_gandhi_nehru.html, ശേഖരിച്ചത്: 2008-02-25.
- ↑ In Jawaharlal Nehru's autobiography, An Autobiography (1936), and in the Last Will & Testament of Jawaharlal Nehru, in Selected Works of Jawaharlal Nehru, 2nd series, vol. 26, p. 612, Nehru says that he does not believe in a god in any form.
- ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
|
|||||