ജയ നൗഷാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളനാടകവേദിയിലെ ഒരു അഭിനേത്രിയാണ് ജയ നൗഷാദ്.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ചന്ദ്രൻനായരുടേയും പത്മാവതിയമ്മയുടേയും മകളായി ജനിച്ചു. [1] ഉണ്ണികുളം യു.പി. സ്‌കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോൾ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിച്ച് സബ്ജില്ലാ കലോൽസവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. എട്ടാം ക്ലാസിൽ വച്ച് ആദ്യമായി അമേച്വർ നാടകത്തിൽ അഭിനയിച്ചു.

16-ആം വയസ്സിൽ അഭിനയം നിർത്തി ഏഴു വർഷത്തോളം കഥാപ്രസംഗം അവതരിപ്പിച്ചു കഴിഞ്ഞു. ചേളന്നൂർ എസ് എൻ കോളേജിൽ ഡിഗ്രി അഭ്യസിച്ചു. ഇരുപത്തിമൂന്നാം വയസ്സിൽ നാടകരംഗത്ത് തിരികെയത്തി. പൂക്കാട് കലാലയത്തിന്റെ 'പൂന്താനപർവ്വം ' എന്ന നാടകത്തിൽ ഉമാ അന്തർജ്ജനത്തിന്റെ വേഷം അവതരിപ്പിച്ചു. ഈ നാടകം 250-ഓളം വേദികളിൽ അരങ്ങേറിയിരുന്നു.

നാടകനടനായ നൗഷാദാണ് ജയയുടെ ഭർത്താവ്. രണ്ട് പെണ്മക്കൾ: സ്വാതി, നിള.

നാടകങ്ങൾ[തിരുത്തുക]

  • പൂന്താനപർവ്വം
  • നെല്ല്
  • ദേവവ്രതൻ
  • കാലം തുള്ളൽ
  • തച്ചോളി ഒതേനൻ

പുരസ്കാരം[തിരുത്തുക]

2010-ല പ്രൊഫഷണൽ നാടകമത്സരത്തിൽ നെല്ലിലെ അഭിനയത്തിന് കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഞങ്ങളിതിൽ അലിഞ്ഞുപോയതിനാൽ... ശർമിള". മാതൃഭൂമി. Archived from the original on 2013-08-29. Retrieved 2013 ഓഗസ്റ്റ് 29. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജയ_നൗഷാദ്&oldid=3970492" എന്ന താളിൽനിന്ന് ശേഖരിച്ചത്