ജമ്പനും തുമ്പനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ വേണു ബാലരമയിൽ വരയ്ക്കുന്ന ഒരു ചിത്രകഥാപരമ്പരയാണ് ജമ്പനും തുമ്പനും. ജമ്പൻ എന്ന് പേരുള്ളകുറ്റാന്വേഷകനും അയാളുടെ കൊതിയനായ തുമ്പൻ എന്ന പട്ടിയും ആണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. [1]

കഥാപാത്രങ്ങൾ[തിരുത്തുക]

ജമ്പൻ[തിരുത്തുക]

ജമ്പൻ എന്ന കുറ്റാന്വേഷകൻ ഈ ചിത്രകഥയിലെ പ്രധാന കഥാപാത്രമാണ്. ജമ്പൻ എന്ന പേരിന് കാരണം അയാൾ ഇടക്കെല്ലാം ചാടുവാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. "യീഹാ" എന്ന് അലറിക്കൊണ്ടാണ് ജമ്പൻ ചാടാറ്. ചിത്രകഥയിൽ അബദ്ധത്തിൽ കേസ് തെളിയിക്കുന്ന ഒരു വിഡ്ഢിയായി ആണ് ഇയാളെ ചിത്രീകരിച്ചിരിക്കുന്നത്.മോട്ടോർ സൈക്കിളിലാണ് സഞ്ചാരം

തുമ്പൻ[തിരുത്തുക]

തുമ്പൻ എന്ന നായ ഈ ചിത്രകഥയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. കേസിന്റെ തുമ്പ് എപ്പോഴും കണ്ടെത്തുന്നത് ഈ നായ ആയതിനാലാണ് നായക്ക് തുമ്പൻ എന്ന പേരുള്ളത്.തുമ്പൻ ഒരു ഭക്ഷണപ്രിയനാണ്.

ഇൻസ്പെക്ടർ ചെന്നിനായകം[തിരുത്തുക]

ജമ്പന്റെ സഹായമന്വേഷിച്ച് എപ്പോഴും എത്തുന്ന പോലീസുദ്യോഗസ്ഥൻ.

അവലംബം[തിരുത്തുക]

  1. ബാലരമ
"https://ml.wikipedia.org/w/index.php?title=ജമ്പനും_തുമ്പനും&oldid=3674374" എന്ന താളിൽനിന്ന് ശേഖരിച്ചത്