ജമിനി റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത ചിത്രകാരനായ ജമിനി റോയ് പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിലെ ഒരു ഗ്രാമത്തിൽ 1887-ൽ ജനിച്ചു. കൽക്കത്തയിലെ ‘ഗവ.സ്കൂൾ ഓഫ് ആർട്സി’ൽ ചേർന്നു. 1930 കളുടെ തുടക്കത്തിൽ അദ്ദേഹം നാടൻ ചിത്രങ്ങളിലേക്ക് പരിപൂർണമായി തിരിഞ്ഞു[അവലംബം ആവശ്യമാണ്]. പൂച്ചകൾ ചെമ്മീൻ പങ്കിടുന്നതാണ് അദ്ദേഹത്തിൻറെ രചനകളിൽ ഏറ്റവും പ്രശസ്തമായ ഒന്ന്. ജമിനി റോയിയുടെ ചിത്രങ്ങൾ അധികവും വാങ്ങുന്നത് ബംഗാളിലെ മദ്ധ്യവർത്തി വർഗ്ഗവും യൂറോപ്യന്മാരുമാണ്. 1946-ൽ ലണ്ടനിലും 1953-ൽ ന്യൂയോർക്കിലും റോയിയുടെ ചിത്രപ്രദർശനങ്ങൾ നടന്നു. 1955-ൽ അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. 1972 ഏപ്രിൽ 24-ന് അന്തരിച്ചു.

"http://ml.wikipedia.org/w/index.php?title=ജമിനി_റോയ്&oldid=1686198" എന്ന താളിൽനിന്നു ശേഖരിച്ചത്