ജനമൈത്രി പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ജനമൈത്രി പോലീസ്. 2006-ലാണ് കേരളസർക്കാർ ഈ പദ്ധതി തുടങ്ങിവച്ചത്. സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുക വഴി പോലീസിനു കൂടുതൽ അംഗസഹായം ലഭിക്കുമെന്നും സാധാരണക്കാരുമായി പോലീസിനുള്ള അന്തരം കുറയ്ക്കുന്നതിനു സഹായിക്കുമെന്നതുമാണ് ഇതിനനുകൂലമായി പറയുന്ന വാദം. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ കോടിയേരി ബാലകൃഷ്ണൻ അഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് ഈ പദ്ധതി തുടങ്ങിയത് എന്നതിനാൽ സി.പി.ഐ.(എം) പ്രവർത്തകർക്ക് നിയമനിർവ്വഹണത്തിൽ കൈകടത്താനുള്ള മാർഗ്ഗമായാണ് വിമർശകർ ജനമൈത്രി പോലീസിനെ കണ്ടിരുന്നത്.

"https://ml.wikipedia.org/w/index.php?title=ജനമൈത്രി_പോലീസ്&oldid=1493445" എന്ന താളിൽനിന്ന് ശേഖരിച്ചത്