ജനകൻ (ചലച്ചിത്രം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ജനകൻ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | സഞ്ജീവ് എൻ.ആർ. |
| നിർമ്മാണം | അരുൺ |
| രചന | എസ്.എൻ. സ്വാമി |
| അഭിനേതാക്കൾ | മോഹൻലാൽ സുരേഷ് ഗോപി ബിജു മേനോൻ ഹരിശ്രീ അശോകൻ |
| സംഗീതം | എം. ജയചന്ദ്രൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | ബി. മുരളി |
| വിതരണം | മാക്സ്‌ലാബ് എന്റർടൈൻമെന്റ്സ് |
| റിലീസിങ് തീയതി | 2010 ഏപ്രിൽ 8 |
| സമയദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അഭിനയിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജനകൻ. സഞ്ജീവ് എൻ.ആർ. സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴിതിയത് എസ്.എൻ സ്വാമിയാണ്. 2010 ഏപ്രിൽ 8 നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.[1] ഈ ചിത്രത്തിന്റെ വിതരണം മാക്സ് ലാബ് എന്റർടൈന്മെന്റ് ആണ്. ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ അരുൺ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രനാണ്. ഹരിശ്രീ അശോകൻ, ബിജു മേനോൻ, കാവേരി, പ്രിയ ലാൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- സുരേഷ് ഗോപി – വിശ്വം
- മോഹൻലാൽ – അഡ്വ. സൂര്യനാരായണൻ (അതിഥി താരം)
- പ്രിയ ലാൽ – സീത/അനു (വിശ്വമിന്റെ മകൾ)
- കാവേരി – (വിശ്വമിന്റെ ഭാര്യ)
- ബിജുമേനോൻ – മോനായി
നിർമ്മാണം [തിരുത്തുക]
സംവിധായകനായ എൻ. ആർ. സഞ്ജീവ്, (സജി പറവൂർ എന്നും അറിയപ്പെടുന്നു) മഴ, മകന്റെ അച്‌ഛൻ, സേതുരാമയ്യർ CBI, മഹാസമുദ്രം, നേരറിയാൻ CBI, യെസ് യുവർ ഓണർ മുതലായ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം പല പ്രശസ്തരായ സംവിധായകരുടെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. CBI പരമ്പരക്ക് തിരക്കഥയൊരുക്കിയ എസ്. എൻ. സ്വാമി തന്നെയാണ് ഈ ചിത്രത്തിന്റേയും തിരക്കഥാകൃത്ത്. ഛായാഗ്രാഹകൻ സഞ്ജീവ് ശങ്കറും ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ബി. മുരളിയുമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം. ജയചന്ദ്രനാണ് ഈണം പകർന്നിരിക്കുന്നത്.
തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലുമായാണ് ചലച്ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- http://www.janakan.moviebuzz.org - ഔദ്യോഗിക ബ്ലോഗ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജനകൻ
- ജനകൻ – മലയാളസംഗീതം.ഇൻഫോ
- http://www.nowrunning.com/movie/7043/malayalam/janakan/index.htm
- http://popcorn.oneindia.in/title/5803/janakan.html
- http://movies.rediff.com/report/2010/apr/09/south-malayalam-movie-review-janakan.htm
- http://www.indiaglitz.com/channels/malayalam/preview/11581.html
- http://sify.com/movies/malayalam/review.php?id=14937993&ctid=5&cid=2428