ജഗതി ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജഗതി (വിവക്ഷകൾ) എന്ന താൾ കാണുക. ജഗതി (വിവക്ഷകൾ)
ജഗതി ശ്രീകുമാർ

2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
ജനനം ശ്രീകുമാർ
1950 ജനുവരി 5 (1950-01-05) (വയസ് 62)
ഇന്ത്യ തിരുവനന്തപുരം, കേരളം, ഇന്ത്യ
മറ്റ് പേരുകൾ ജഗതി, അമ്പിളി
ഉദ്യോഗം ചലച്ചിത്ര അഭിനേതാവ്
സജീവം 1973-ഇതുവരെ
ജീവിത പങ്കാളി ശോഭ
മക്കൾ രാജ് കുമാർ
പാർവതി
മാതാപിതാക്കൾ ജഗതി എൻ.കെ. ആചാരി

മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ .

ഉള്ളടക്കം

[തിരുത്തുക] ആദ്യജീവിതം

പ്രമുഖ നാടകാചാര്യനായ ജഗതി എൻ.കെ. ആചാരിയുടെയുടെയും പൊന്നമ്മാളിന്റെയും മകനായി 1951 ജനുവരി 5-ന്‌, തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ചു.

[തിരുത്തുക] അഭിനയജീവിതം

മലയാളത്തിൽ ഏകദേശം 1200 ഓളം ചിത്രങ്ങളിൽ ആഭിനയിച്ചു[1] . മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നു അറിയപ്പെടുന്നു.അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം.എന്നാൽ 3-അം വയസിൽ തന്നെ അച്ഛ്നും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചുകാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.[2] വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. 2012 മാർച്ച് 10 ന് ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു സാരമായ പരിക്കുപറ്റി.

[തിരുത്തുക] അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

  • കഴിഞ്ഞ പത്തു വർ‌ഷത്തെ ചിത്രങ്ങൾ‌

2010 എൽ‌സമ്മ എന്ന ആൺ‌കുട്ടി, മലർ‌വാടി ആർ‌ട്സ് ക്ലബ്ബ്, 24 hrs, ടി.ഡി.ദാസൻ‌ സ്റ്റാൻ‌ഡാർ‌ഡ് ആറ് ബി, നായകൻ‌,
2009 ഇവിടം സ്വർ‌ഗ്ഗമാണ്, എയ്ഞ്ചൽ‌ ജോൺ‌, കേരളവർ‌മ്മ പഴശ്ശിരാജ, കേരള കഫേ, ലൗഡ് സ്പീക്കർ‌, കാഞ്ചീപുരത്തെ കല്യാണം, കലണ്ടർ‌, പാസഞ്ചർ‌, ഐ.ജി., സാഗർ‌ ഏലിയാസ് ജാക്കി, ഭാര്യ സ്വന്തം സുഹൃത്ത്, ഹൈലെസ, മകന്റെ അച്ഛൻ‌, ബനാറസ്, കെമിസ്ട്രി, ഡോക്ടർ‌ പേഷ്യന്റ്, കഥ സംവിധാനം കുഞ്ചാക്കോ, കപ്പലുമുതലാളി, മൗസ് ആന്റ് ക്യാറ്റ്, മൈ ബിഗ് ഫാദർ‌, നമ്മൾ‌ തമ്മിൽ‌, പുതിയ മുഖം, രഹസ്യ പോലീസ്, സമസ്തകേരളം പിഒ, സ്വലേ, വെള്ളത്തൂവൽ‌
2008 ക്രേസി ഗോപാലൻ‌, മഞ്ചാടിക്കുരു, സുൽ‌ത്താൻ‌, ട്വന്റി ട്വന്റി, തലപ്പാവ്, ആയുധം, പരുന്ത്, മാടമ്പി, വൺ‌വേ ടിക്കറ്റ്, സൈക്കിൾ‌, ഒരു പെണ്ണും രണ്ടാണും, ദേ ഇങ്ങോട്ടു നോക്കിയേ, ലോലിപോപ്പ്, പാർ‌ഥൻ‌ കണ്ട പരലോകം, പോസിറ്റീവ്, സ്വർ‌ണ്ണം, താവളം
2007 ഫ്ലാഷ്, കംഗാരു, കഥ പറയുമ്പോൺ‌, ജന്മം, ആയുർ‌രേഖ, റോക്ക് ആന്റ് റോൺ‌, നസ്രാണി, പരദേശി, നാലു പെണ്ണുങ്ങൾ‌, ഹാർ‌ട്ട് ബീറ്റ്സ്, അറബിക്കഥ, ഹലോ, ഭരതൻ‌, കാക്കി, രക്ഷകൻ‌, പറഞ്ഞു തീരാത്ത വിഷേങ്ങൾ‌, ഛോട്ടാ മുംബൈ, ദ സ്പീഡ് ട്രാക്ക്, സ്കെച്ച്, ഡിറ്റക്ടീവ്, ചങ്ങാതിപ്പൂച്ച, അഞ്ചിൽ‌ ഒരാൾ‌ അർ‌ജുനൻ‌, ഹരീന്ദ്രൻ‌ ഒരു നിഷ്കളങ്കൻ‌
2006 പളുങ്ക്, ബാബാ കല്യാണി, യെസ് യുവർ‌ ഓണർ‌, കറുത്ത പക്ഷികൾ‌, വാസ്തവം, മഹാസമുദ്രം, ക്ലാസ്മേറ്റ്സ്, ആനച്ചന്തം, ചാക്കോ രണ്ടാമൻ‌, ചെസ്, തുറുപ്പുഗുലാൻ‌, രസതന്ത്രം, കിലുക്കം കിലുകിലുക്കം
2005 തന്മാത്ര, മയൂഖം, നേരറിയാൻ‌ സി.ബി.ഐ, നരൻ‌, ഉടയോൻ‌, കൃത്യം, ആലീസ് ഇൻ‌ വണ്ടർ‌ലാന്റ്, കൊച്ചി രാജാവ്, അത്ഭുതദ്വീപ്, ഉദയനാണു താരം
2004 അമൃതം, വേഷം, രസികൻ‌, കഥാവശേഷൻ‌, വെട്ടം, അപരിചിതൻ‌, വാണ്ടഡ്, മയിലാട്ടം, വൺ‌വേ, ചതിക്കാത്ത ചന്തു, ജലോൽ‌സവം, തെക്കേക്കര സൂപ്പർ‌ഫാസ്റ്റ്, കണ്ണിനും കണ്ണാടിക്കും, വെള്ളിനക്ഷത്രം, ഞാൻ‌ സല്പേരു രാമൻ‌കുട്ടി, സിഐമഹാദേവൻ‌ അഞ്ചടി നാലിഞ്ച്, സിംഫണി, സേതുരാമയ്യർ‌ സിബിഐ, വാമനപുരം ബസ് റൂട്ട്, അഗ്നിനക്ഷത്രം, കൊട്ടാരം വൈദ്യൻ‌, താളമേളം
2003 പട്ടണത്തിൽ‌ സുന്ദരൻ‌, പുലിവാൽ‌ കല്യാണം, വലത്തോട്ടു തിരിഞ്ഞാൽ‌ നാലാമത്തെ വീട്, അമ്മക്കിളിക്കൂട്, ഹരിഹരൻ‌പിള്ള ഹാപ്പിയാണ്, മിഴി രണ്ടിലും, മേൽ‌വിലാസം ശരിയാണ്, പട്ടാളം, ബാലേട്ടൻ‌, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, സിഐഡി മൂസ, സ്വപ്നം കൊണ്ടു തുലാഭാരം, വെള്ളിത്തിര, സദാനന്ദന്റെ സമയം, കിളിച്ചുണ്ടൻ‌ മാമ്പഴം, തിളക്കം, മിസ്റ്റർ‌ ബ്രഹ്മചാരി, തില്ലാന തില്ലാന, വസന്തമാളിക
2002 നന്ദനം, നക്ഷത്രക്കണ്ണുള്ള രാജകുമാരൻ‌ അവനുണ്ടൊരു രാജകുമാരി, shadow kill, മീശ മാധവൻ‌, ബാംബൂ ബോയ്സ്, ചതുരംഗം, ചിരിക്കുടുക്ക, എന്റെ ഹൃദയതിന്റെ ഉടമ, ജഗതി ജഗദീഷ് ഇൻ‌ ടൗൺ‌, കാക്കേ കാക്കേ കൂടെവിടെ, കണ്മഷി, കാശില്ലാതെയും ജീവിക്കാം, കുബേരൻ‌, മലയാളി മാമനു വണക്കം, സാവിത്രിയുടെ അരഞ്ഞാണം, താണ്ടവം, തിലകം
2001 അച്ഛനെയാണെനിക്കിഷ്ടം, നരിമാൻ‌, ഭർ‌ത്താവുദ്യോഗം, രാവണപ്രഭു, സൂര്യചക്രം, കാക്കക്കുയിൽ‌, ദോസ്ത്, ഒന്നാമൻ‌, സായ് വർ‌ തിരുമേനി,വക്കാലത്തു നാരായണൻ‌കുട്ടി
2000 ദൈവത്തിന്റെ മകൻ‌, ഡാർ‌ലിംഗ് ഡാർ‌ലിംഗ്,ദേവദൂതൻ‌, മഴ, മില്ലനിയം സ്റ്റാർ‌സ്, മിസ്റ്റർ‌ ബട് ലർ‌, നാടൻ‌ പെണ്ണും നാട്ടുപ്രമാണിയും, നരസിംഹം, പൈലറ്റ്സ്, പ്രിയം, വർ‌ണ്ണക്കാഴ്ചകൾ‌

  • മുൻ‌ ചിത്രങ്ങൾ‌
ക്രമനമ്പർ ചിത്രം സം‌വിധായകൻ വർഷം
1 ചട്ടമ്പി കല്യാണി - 1975
2 ഗുരുവായൂർ കേശവൻ - 1977
3 ഉൾക്കടൽ - 1978
4 റൗഡി രാമു - 1978
5 പുതിയ വെളിച്ചം - 1979
6 കൗമാരപ്രായം - 1979
7 കഴുകൻ‌ - 1979
8 ശക്തി - 1980
9 മനുഷ്യമൃഗം - 1980
10 ലാവ - 1980
11 അണിയാത്ത വളകൾ‌ - 1980
12 സഞ്ചാരി - 1981
13 സ്ഫോടനം - 1981
14 മുന്നേറ്റം - 1981
15 ഊതിക്കാച്ചിയ പൊന്ന് - 1981
16 യവനിക - 1982
17 ഓളങ്ങൾ‌ - 1982
18 കുറുക്കന്റെ കല്യാണം സത്യൻ അന്തിക്കാട് 1982
19 കേൾ‌ക്കാത്ത ശബ്ദം - 1982
20 ഇതു ഞങ്ങളുടെ കഥ - 1982
21 ചില്ല്‌ - 1982
22 ബലൂൺ‌ - 1982
23 തിമിംഗലം - 1983
24 രചന - 1983
25 പ്രതിജ്ഞ - 1983
26 ഒരു മുഖം പല മുഖം - 1983
27 ഊമക്കുയിൽ‌ - 1983
28 ഹിമവാഹിനി - 1983
29 ഈറ്റപ്പുലി - 1983
30 ചങ്ങാത്തം - 1983
31 ആട്ടക്കലാശം - 1983
32 അസ്ത്രം - 1983
33 ആ രാത്രി - 1983
34 ഉയരങ്ങളിൽ - 1984
35 സ്വന്തമെവിടെ ബന്ധമെവിടെ - 1984
36 ശ്രീകൃഷ്ണപ്പരുന്ത് - 1984
37 പൂച്ചയ്ക്കൊരു മൂക്കുത്തി - 1984
38 പറന്നു പറന്നു പറന്ന് - 1984
39 പഞ്ചവടിപ്പാലം - 1984
40 മനസ്സറിയാതെ - 1984
41 കളിയിൽ അല്പം കാര്യം സത്യൻ അന്തിക്കാട് 1984
42 ഇവിടെ ഇങ്ങനെ - 1984
43 ഇതാ ഇന്നു മുതൽ - 1984
44 ബുള്ളറ്റ് - 1984

[തിരുത്തുക] അവലംബം

  1. http://www.hinduonnet.com/thehindu/fr/2005/06/10/stories/2005061002980100.htm The Hindu
  2. http://www.hinduonnet.com/thehindu/fr/2005/06/10/stories/2005061002980100.htm

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജഗതി_ശ്രീകുമാർ&oldid=1290089" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ