ചോലവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോലവനം ബ്രഹ്മഗിരിയിലെ കൊടഗിൽ നിന്നുളള ചിത്രം

വളരെ ഉയരത്തിൽ ഉള്ള ഉയരം കുറഞ്ഞ നിത്യഹരിത വനങ്ങളാണ് ചോലവനങ്ങൾ[1] ചോലവനങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്ത് കേരളം, കർണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ കണ്ടു വരുന്നു. ചോലവനങ്ങളും പുൽമേടുകളും സാധാരണയായി ഇടകലർന്നു കാണുന്നു. ചോലവന ആവാസ വ്യവസ്ഥയിൽ 80 ശതമാനം പുൽമേടുകൾ ആണ്[2]

സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ[3] ഉയരത്തിൽ ആണ് ചോലവനങ്ങൾ കാണപ്പെടുന്നത്.വംശനാശഭീഷണി നേരിടുന്ന ധാരാളം ജീവജാലങ്ങൾ ഇവിടെ കാണപ്പെടുന്നു. പുലി,കടുവ,ആന,കാട്ടുപോത്ത് എന്നീ മൃഗങ്ങളെ ചോലവനങ്ങളിൽ കണ്ടു വരുന്നു. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന വരയാടുകളെ[4] ചോലവനങ്ങളിൽ മാത്രം കാണുന്നു.[5]

ഇടവിട്ടുണ്ടാകുന്ന കാട്ടുതീ ഇലകളുടെ അവശിഷ്ടങ്ങളെയും മറ്റും നശിപ്പിക്കുകയും പുൽമേടുകളെ ക്രമപ്പെടുത്തുകയും വലിയ കാട്ടുതീ തടയുകയും ചെയ്യുന്നു ഇതു ചോലവനങ്ങളുടെ മാത്രം പ്രത്യേകതയാണ്

Exacum bicolor,ചോലവനത്തിലെ പുൽച്ചെടി

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=%E0%B4%9A%E0%B5%8B%E0%B4%B2%E0%B4%B5%E0%B4%A8%E0%B4%82&oldid=1095838" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ