ചേലാകർമ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഹൂദരുടെ ചേലാകർമ്മ ചടങ്ങ്

പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത് വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ഇംഗ്ലീഷ്:Circumcision. ജൂതന്മാരും മുസ്ലിങ്ങളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു[1][2] ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്. യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു[3]. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു[4]. പുരാതനകാലത്ത് കേരളത്തിലെ നായന്മാരും ഈ കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. പഴയ കാലങ്ങളിൽ ഒസ്സാൻ‌മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്ര ക്രയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്[5].മാർച്ച് 2007-ൽ ചേലാകർമ്മം എച്ച്.ഐ.വി. യെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്,എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവർ നൽകുന്നുണ്ട്.ഇതൊരു ഭാഗികമായ പ്രതിരോധ മാർഗ്ഗം മാത്രമാണെന്നും,പര ലിംഗത്തിലുള്ളവരുമായുള്ള ലൈഗിക ബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഈ രീതി കൊണ്ട് കുറക്കാൻ കഴിയുമെന്ന് അവർ പറയുന്നു.[6]മതം മാറുന്നതിന്റെ പ്രധാനപ്പെട്ട ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.

ചേലാകർമ്മം സ്ത്രീകളിൽ [തിരുത്തുക]

സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് പുരാതനമായ ഒരാചാരമായിരുന്നു. സ്ത്രീകൾ ചേലാകർമ്മം ചെയ്യണമെന്നു കൽപ്പിക്കുന്ന ഹദീസുകൾ ഒന്നു പോലും സ്ഥിരപ്പെട്ടിട്ടില്ല.[7]. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം. സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്[8]

ചരിത്രം [തിരുത്തുക]

പുരാതന ഈജിപ്തിലെ ഗുഹാ ചിത്രങ്ങളളലൊന്നിൽ ചേലാ കർമ്മം ചെയ്യുന്നത് ചിത്രീകരിച്ചിരിക്കുന്നു
ചേലാകർമ്മം ചെയ്യപ്പെട്ട ലിംഗം

അവലംബം [തിരുത്തുക]

  1. "Circumcision". American-Israeli Cooperative Enterprise. ശേഖരിച്ചത് 2006-10-03. 
  2. Beidelman, T.. (1987). "CIRCUMCISION". The Encyclopedia of religion Volume 3: 511–514. Ed. Mircea Eliade. New York, NY: Macmillan Publishers. LCCN 86-5432 ISBN 978-0-02-909480-8. Retrieved on 2006-10-03. 
  3. http://bible.nishad.net/index.php?book_id=48&chapter_id=5. നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാൻ നിങ്ങളോടു പറയുന്നു. ഗലാ -5:2.
  4. http://bible.nishad.net/index.php?book_id=42&chapter_id=2. പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു - ലൂക്കോസ് 2.21
  5. "Insert 2". Information Package on Male Circumcision and HIV Prevention. World Health Organization. 2007. ശേഖരിച്ചത് 2007-08-15. 
  6. (PDF) New Data on Male Circumcision and HIV Prevention: Policy and Programme Implications. World Health Organization. March 28, 2007. http://www.who.int/hiv/mediacentre/MCrecommendations_en.pdf. ശേഖരിച്ചത് 2007-08-13.
  7. ഫിഖ്‌ഹുസ്സുന്ന: - സയ്യിദ്‌ സാബിഖ്‌ (മലയാള വിവർത്തനം) - IPH - page44- ISBN 81-8271-051-0.)
  8. http://www.associatedcontent.com/article/297646/female_circumcision_banned_in_egypt.html
"http://ml.wikipedia.org/w/index.php?title=ചേലാകർമ്മം&oldid=1751271" എന്ന താളിൽനിന്നു ശേഖരിച്ചത്