നിലമ്പരണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറുപുള്ളടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിലമ്പരണ്ട
Inflorescence in Kerala
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Desmodium
വർഗ്ഗം: D. triflorum
ശാസ്ത്രീയ നാമം
Desmodium triflorum
(Linn.) DC
പര്യായങ്ങൾ

നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട (ശാസ്ത്രീയനാമം: Desmodium triflorum). ടിക് ട്രെഫൊയിൽ, ടിക് ക്ലോവർ (Tick Clover, Tick Trefoil) എന്നീ ആംഗലേയനാമങ്ങളുള്ള നിലമ്പരണ്ട, മിതശീതോഷ്ണമേഘലകളിലും, ഉഷ്ണമേഘലയിലും കാണുന്നു[1]. പ്രതാനങ്ങളുടെ സഹായത്തോടുകൂടി താങ്ങുകളുണ്ടെങ്കിൽ അതിന്മേൽ പടർന്നുകയറുന്നതും, അല്ലെങ്കിൽ ഭൂമിയിൽ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുന്ന ദുർബല സസ്യമാണ് നിലമ്പരണ്ട.[2] തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകൾ; പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. കായ്കൾക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളിൽ മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള അറ.

മറ്റു പേരുകൾ[തിരുത്തുക]

  • അസ്ഥിസംഹാരി,
  • ത്രിപാദി (സംസ്കൃതം );
  • പിരണ്ട (തമിഴ്);
  • മണിഗുരവള്ളി (കന്നഡം);
  • ഹർശങ്കർ (ഉർദു);
  • ഹഡസംഘാരി,
  • നല്ലാർ (ഹിന്ദി);
  • കാണ്ഡവേല (മറാത്തി);
  • Tick Clover,
  • Tick Trefoil (ആംഗലേയം)

ഔഷധ ശാസ്ത്രം[തിരുത്തുക]

നിലമ്പരണ്ടയിൽ നിന്ന് വേർതിരിച്ചെടുത്ത പോളിഫീനോളിക് മിശ്രണങ്ങൾക്ക് ശരീര കോശങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുവാനുള്ള ശേഷിയുണ്ട്.[3]

നിലമ്പരണ്ട പുഷ്പം
നിലമ്പരണ്ട ഫലം


അവലംബം[തിരുത്തുക]

  1. zipcode zoo
  2. വി വി ബാലകൃഷ്ണൻ; ചെടികളും അവയുടെ ഔഷധഗുണങ്ങളും; ഡി സി ബുക്സ്; ISBN 81-713-0363-3
  3. http://www.worldscinet.com/ajcm/38/3802/S0192415X10007889.html The American Journal of Chinese Medicine (AJCM) Volume: 38, Issue: 2(2010) pp. 329-342

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നിലമ്പരണ്ട' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Desmodium triflorum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=നിലമ്പരണ്ട&oldid=1923479" എന്ന താളിൽനിന്നു ശേഖരിച്ചത്