ചെറുതേൻകിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുതേൻ കിളി
Crimson-backed Sunbird
ആൺകിളി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Nectariniidae
ജനുസ്സ്: Leptocoma
വർഗ്ഗം: L. minima
ശാസ്ത്രീയ നാമം
Leptocoma minima / Nectarinia minima
(Sykes, 1832)
പര്യായങ്ങൾ

Nectarinia minima

തേൻകിളികളിൽ വച്ച് ഏറ്റവും ചെറിയത്. മലങ്കാടുകളിൽ കാണപ്പെടുന്ന ഇവയ്ക്ക് മഞ്ഞത്തേൻകിളിയോട് സാദൃശ്യം ഉണ്ട്.

വിവരണം[തിരുത്തുക]

ചെറുതേൻകിളിയ്ക്ക് മഞ്ഞത്തേൻകിളിയുമായി സാദൃശ്യം ഉണ്ട്. പക്ഷെ പൂവന് പുറവും ശ്രോണിയും തിളങ്ങുന്ന ചുവപ്പാണ്. ചുമലിൽ പച്ചപ്പൊട്ട് കാണുകയില്ല. ദേഹത്തിൻറെ അടിവശം വെള്ളയാണന്നാണ് തോന്നുക. മാത്രമല്ല ചെറുതേൻകിളിയുടെ പിടയ്ക്കു ശ്രോണി തിളങ്ങുന്ന താമ്രവർണ്ണമാണ്.

ആഹാരം[തിരുത്തുക]

മറ്റു തേൻകിളികളെ പോലെ തന്നെ ആണ് ചെറുതേൻകിളികളുടെയും ആഹാരരീതി. നീണ്ട കൊക്കും അതിലും നീളമുള്ള നാക്കുമുള്ള ചെറുതേൻകിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്‌. നീണ്ടുവളഞ്ഞ സൂചികൊക്ക് പൂവുകൾക്കുള്ളിൽ കടത്തി തുരുതുരെ വിറയ്ക്കുന്ന ചിറകുകളോടെ സ്വല്പ്പനേരം 'കാറ്റു ചവിട്ടി' നിന്ന്, പെട്ടെന്ന് തെറിച്ചു പോകുന്നതുപോലെ പറന്നു മറ്റൊരു പൂവിലേക്കോ ശഖയിലേക്കോ പറക്കുന്ന ഈ പക്ഷി നേരിയ സ്വരത്തിൽ 'ച്വീ - ച്വീ - ച്വീ' എന്ന് ശബ്ദിക്കും. തന്നെ അനുഗമിക്കുന്ന ഇണയെയും കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവയെയും താൻ എവിടെയാണ് എന്ന് അറിയിക്കുവാനാണ് ഇങ്ങനെ കൂടെ കൂടെ ശബ്ദിക്കുന്നത്‌. ഈ സ്വഭാവം എല്ലാ തേൻകിളികൾക്കും ഉണ്ട്. ചെറുതേൻകിളി മറ്റു തേൻകിളികളെ പോലെ ചെറിയ പാറ്റകളെയും പുഴുക്കളെയും മറ്റും പതിവായി തിന്നാറുണ്ട്. മിക്ക ജാതിക്കാർക്കും എട്ടുക്കാലി അമൃതതുല്ല്യമാണ്.

പ്രജനനം[തിരുത്തുക]

മറ്റു തേൻകിളികളെ പോലെ തന്നെ ചെറുതേൻകിളികളുടെയും പ്രജനനകാലം ജനുവരിയ്ക്കും ഒക്ടോബറിനും ഇടയ്ക്കാണ്. എല്ലാ തേൻകിളികളുടെയും കൂടുകൾ ഏറെക്കുറെ ഒരുപോലിരിക്കും. നാരുകളും വേരുകളും മാറാല കൊണ്ട് ബന്ധിച്ചു പുറത്തു കരിയിലക്കഷ്ണങ്ങളും എട്ടുകാലികളുടെ മുട്ടസഞ്ചികളും ചിലതരം പുഴുക്കളുടെ കാഷ്ടവും മറ്റും പിടിപ്പിച്ചാണ്‌ കൂടുണ്ടാക്കുക. അതിന്നുള്ളിൽ മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും കിടക്കുവാൻ പഞ്ഞിയും അപ്പൂപ്പൻതാടിയും കൊണ്ട് ഒരു മെത്തയും പണിയും. വല്ല ചെടിയുടെയും ശാഖാഗ്രത്തിൽ ആയിരിക്കും കൂടുതൂക്കിയിടുക. [തേൻകിളി|തേൻകിളികൾക്കിടയിൽ]] കൂടുകെട്ടുന്നതും മുട്ടകൾക്ക് മീതെ അടയിരിക്കുന്നതും പിടപ്പക്ഷികളുടെ കുത്തകയാണ്. മുട്ടകൾ വിരിഞ്ഞു കഴിഞ്ഞാൽ പൂവന്മാർ കുഞ്ഞുങ്ങളെ തീററുന്നതിനു സഹായിക്കും.

പ്രത്യേകത[തിരുത്തുക]

പല സസ്യങ്ങളുടെയും പരാഗവിതരണത്തിൽ മറ്റു തേൻകിളികളെ പോലെ തന്നെ ചെറുതേൻകിളികൾക്കും ഗണ്യമായ പങ്കുണ്ട്. മാത്രമല്ല സസ്യശത്രുക്കൾ ആയ പലതരം കൃമികളെയും പുഴുക്കളെയും പിടിച്ചു തിന്നും ഈ പക്ഷികൾ നമുക്ക് വളരെ ഉപകാരം ചെയ്യുന്നു.

അവലംബം[തിരുത്തുക]

കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചെറുതേൻകിളി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Leptocoma minima എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ചെറുതേൻകിളി&oldid=1713738" എന്ന താളിൽനിന്നു ശേഖരിച്ചത്