ചെറിയാൻ ഫിലിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയാൻ ഫിലിപ്പ്
ചെറിയാൻ ഫിലിപ്പ്

കെ. ടി. ഡി. സി ചെയർമാൻ

ജനനം 1953 നവംബർ 21(1953-11-21)
ചെങ്ങന്നൂർ , കേരളം
പൗരത്വം ഇന്ത്യൻ
ജീവിത പങ്കാളി അവിവാഹിതൻ
സ്വദേശം തിരുവനന്തപുരം
വെബ്സൈറ്റ് http://www.cherianphilip.org


കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ. ടി. ഡി. സി) ചെയർമാനുംമാണ്‌ ചെറിയാൻ ഫിലിപ്പ് . [1][2][2][3][4] മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ ഇടതുപക്ഷ സഹചാരി ആണ്‌. അദ്ദേഹം കേരള ദേശിയവേദി എന്ന സം‌ഘടനയുടെ പ്രസിഡന്റ്‌ ആണ്. കെ പി പി സി മുൻ സെക്രട്ടറിയും ആയിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

കേരളത്തിലെ ചെങ്ങന്നൂർ എന്ന ഗ്രാമത്തിൽ, കെ സി ഫിലിപ്പ്ന്റെ മൂത്ത മകനായി ചെറിയാൻ ഫിലിപ്പ് നവംബർ 21, 1953 യിൽ ജനിച്ചു. പകലോമാറ്റ്ം‌ അയരൂകുഴിയിൽ എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബത്തിലാണ് ജനിച്ചത്‌ .[5][6] സൈന്റ്റ്‌ ജോസഫ്‌ ഹൈസ്കൂൾ , മാർ ഇവാനിയോസ് കോളേജ് , തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് , തിരുവനതപുരം എന്നിവയിൽ പഠനം നടത്തി.

[തിരുത്തുക] രാഷ്ട്രീയത്തിലേക്ക്

1967 യിൽ കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെ എസ്‌ യു) എന്ന വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനതിലൂടെ ആണ് ചെറിയാൻ ഫിലിപ്പ് രാഷ്ട്രിയ രം‌ഗതെത് ക്കു് വന്നത് . 1974 യിൽ കേരള സർവ്വകലാശാല യൂനിയൻ സെക്രേട്രിയും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും ആയിരുന്നു. 1975 യിൽ കെ എസ്‌ യു ജനറൽ സെക്രട്ടറിയും 1979 യിൽ പ്രസിഡന്റ്‌യും ആയിരുന്നു. 1980 യിൽ കേരള പ്രദേശ്‌ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ആയി, 1982–89 യിൽ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു . 1984-89 യിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ നാഷൺൽ കൌൺസിൽ മെമ്പർ ആയിരുന്നു. തുടര്ന്ന് കെ പി പി സി സെക്രട്ടറിയും ആയി. 1992 യിൽ അദ്ദേഹം കേരള ദേശിയവേദി എന്ന സഘടന തുടങ്ങി , അതിന്റെ പ്രസിഡന്റും ആയിരുന്നു.

1991 യിൽ ടി കെ രാമകൃഷ്ണൻ എതിരെ ചെറിയാൻ കോൺഗ്രസ്‌ സ്ഥനാഥി ആയി കോട്ടയത്ത്‌ മത്സരിചു. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 യിൽ കോൺഗ്രസ്‌ വിട്ടു. ചെറിയാൻ 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്നീടു തനിക്കും മറ്റ് യുവജനങ്ങ‌ൾക്കും ജയസാധ്യതയില്ലാത്ത സീറ്റ്കൽ നൽകിയെന്നും അദ്ദേഹം ആരോപിച്ചു [7]. തുടർന്ന് അദ്ദേഹം പുൽപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇടതുപിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപെട്ടു .[8][9] 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്ലൂപ്പാറ മണ്ഡലത്തിൽ ഇടതുസ്വതന്ത്രനായി കേരള കോൺഗ്രസിലെ ജോസഫ് എം.പുതുശേരിക്കെതിരെ ചെറിയാൻ ഫിലിപ്പ് മത്സരിച്ചെങ്കിലും തോൽവി നേരിടേണ്ടിവന്നു.

പിന്നീടു അദ്ദേഹം കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ. ടി. ഡി. സി) ചെയർമാൻ ആയി.[10]

[തിരുത്തുക] ഗ്രന്ഥകാരൻ

ചെറിയാൻ ഫിലിപ്പ് 7 ഇൽ പരം‌ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷക്കാലത്തെ കേരള രാക്ഷ്ട്രീയ രംഗത്തെ അവലോകനം ചെയ്യുന്ന "കാൽനൂറ്റാണ്ട്" ആണ് പ്രധാന കൃതി.

[തിരുത്തുക] അവലംബം

  1. "Tourism needs more funds: KTDC chief". The Hindu. Jan 27, 2010. http://hindu.com/2010/01/27/stories/2010012753250400.htm, ശേഖരിച്ചത്: 30 August 2010. 
  2. 2.0 2.1 "Cherian Philip's website launched". Express Buzz. The Indian Express. 22 Aug 2010. http://expressbuzz.com/cities/thiruvananthapuram/cherian-philips-website-launched/200160.html, ശേഖരിച്ചത്: 30 August 2010. 
  3. "KTF - 2007 - Mega Tourism Festival in Cochin.". Kerala Toursim Festival 2007. http://www.keralatourismfestival.com/update.php. 
  4. "Abolish post of Collector: Cherian Philip". The Hindu. Feb 12, 2010. http://www.hindu.com/2010/02/12/stories/2010021255340400.htm, ശേഖരിച്ചത്: 30 August 2010. 
  5. "Ayrookuzhiyil Family". http://www.ayrookuzhiyil.org/kcphilip.html, ശേഖരിച്ചത്: 2009-07-02. 
  6. Ayookuzhiyil Kudumbacharitram. Ayookuzhiyil Kudumba Charitra Committee. 2005. താളുകൾ. 134. 
  7. "ചെറിയാൻ ഫിലിപ് കെടിഡിസി ചെയർമാൻ". oneindia.in. http://thatsmalayalam.oneindia.in/news/2006/08/19/kerala-cherian-philip-ktdc-chairman.html, ശേഖരിച്ചത്: 30 August 2010. 
  8. "CPI(M) may back Cherian Philip". The Hindu. April 06, 2001. http://www.hinduonnet.com/2001/04/06/stories/0406211f.htm, ശേഖരിച്ചത്: 2009-07-02. 
  9. "Kerala Assembly Election Results-- 2001: 92. PUTHUPPALLY". keralaassembly.org. 2001. http://www.keralaassembly.org/kapoll.php4?year=2001&no=92, ശേഖരിച്ചത്: 2009-07-02. 
  10. "Record achievements for KTDC". The Hindu. Nov 01, 2009. http://hindu.com/2009/11/01/stories/2009110155040500.htm, ശേഖരിച്ചത്: 30 August 2010. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ചെറിയാൻ_ഫിലിപ്പ്&oldid=1173621" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ