ചെറിയാൻ കെ. ചെറിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ മലയാള കവിയാണ് ചെറിയാൻ കെ. ചെറിയാൻ (ജനനം : 24 ഒക്ടോബർ 1932). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ചെറിയാന്റെയും ആനിയമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. കേരള യുണിവേഴ്‌സിറ്റിയിൽ നിന്നും കൽക്കത്ത യുണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദങ്ങൾ നേടിയ ചെറിയാൻ വടവുകോട്‌ രാജർഷി മെമ്മോറിയൽ ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ അദ്ധ്യാപകനായും മലയാള മനോരമ ദിനപത്രത്തിന്റെ ഉപ പത്രാധിപരായും ജോലി നോക്കി. കേന്ദ്ര വാണിജ്യ മന്ത്രി കാര്യാലയത്തിലെ പ്രസിദ്ധീകരണവകുപ്പിലും പ്രദർശന വകുപ്പിലും ജോലി ചെയ്തു.[1] 1973 മുതൽ ന്യൂയോർക്കിൽ നഗര കാര്യാലയത്തിന്റെ ശിശുപരിപാലന വകുപ്പിലെ ഉദ്യോഗസ്‌ഥനായിരുന്നു.[2]

കൃതികൾ[തിരുത്തുക]

  • പവിഴപ്പുറ്റ്
  • ഐരാവതം
  • കുശനും ലവനും കുചേലനും
  • ഭ്രാന്തനും ഭസ്മാസുരനും
  • ചെറിയാൻ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2007)

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://beta.mangalam.com/ipad/pravasi/america/6037[പ്രവർത്തിക്കാത്ത കണ്ണി]
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. pp. 156–57. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=ചെറിയാൻ_കെ._ചെറിയാൻ&oldid=3631487" എന്ന താളിൽനിന്ന് ശേഖരിച്ചത്