ചെര്‍ണോബില്‍ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെര്‍ണോബില്‍ റിയാക്ടര്‍ നമ്പര്‍ നാല്‌ ദുരന്തത്തിനു ശേഷം,കൂടുതല്‍ കേടുപറ്റിയ മെയില്‍ റിയാക്ടര്‍ നടുവിലും,ടര്‍ബൈന്‍ ബില്‍ഡിംഗ് വലത് വശത്ത് താഴെയും കാണാം


ഒരു ആ‍ണവോര്‍ജ്ജ റിയാക്ടറില്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ അപകടമാണ് ചെര്‍ണോബില്‍ ന്യൂക്ലിയര്‍ ദുരന്തം. ഇതിന്റെ ഫലമായി ആ‍ണവ റിയാക്ടറിനു സാരമായ തകരാര്‍ സംഭവിച്ചു. 1986 ഏപ്രില്‍ 26-നു രാത്രി 01:23:40 മണിക്കു ആയിരുന്നു സോവിയറ്റ് യൂണിയനിലെ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചത്. തത്‍ഭലമായി തുടര്‍ന്നുണ്ടായ പൊട്ടിത്തെറികളുടെയും തീപിടിത്തത്തിന്റെയും ഫലമായി വളരെ റേഡിയോ ആക്ടീവ് ആയ ഒരു മേഖപാളി അന്തരീക്ഷത്തില്‍ രൂപപ്പെട്ടു. ഇത് ഒരു വിശാലമായ ഭൌമോപരിതലത്തിനു മീതേ പടര്‍ന്നു.

ആണവറിയാക്ടറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പാകപ്പിഴയാണ്‌ ദുരന്തത്തിന് കാരണം.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം