ചെയർമാൻ മാവോയുടെ വചനങ്ങൾ
| മാവോയുടെ വചനങ്ങൾ "ദി ലിറ്റിൽ റെഡ് ബുക്ക്" |
|
|---|---|
| 200px | |
| കർത്താവ് | മാവോ സേതുങ്ങ് (Mao Tse-Tung) |
| പേര് | 毛主席语录 Máo zhǔxí yǔlù |
| രാജ്യം | ചൈന |
| ഭാഷ | ചൈനീസിലും മറ്റ് ഭാഷകളിലും |
| സാഹിത്യവിഭാഗം | രാഷ്ട്രീയ സിദ്ധാന്തം |
| പ്രസാധകർ | ചൈനാ ഗവൺമെന്റ് |
| പ്രസിദ്ധീകരിച്ച വർഷം | ജനുവരി 1964 |
| അച്ചടി മാധ്യമം | അച്ചടി (ഹാർഡ് കവർ & പേപ്പർ ബാക്ക്) |
| ഐ.എസ്.ബി.എൻ. | 978-0-8351-2388-4 |
| ഒ.സി.എൽ.സി. നമ്പർ | 23380824 |
ചൈനീസ് വിപ്ലവ നായകൻ മാവോ സേതൂങ്ങിന്റെ പ്രസംഗങ്ങൾ, രചനകൾ തുടങ്ങിയവയിൽ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച കൃതിയാണ് ചെയർമാൻ മാവോയുടെ വചനങ്ങൾ (simplified Chinese: 毛主席语录; traditional Chinese: 毛主席語錄; pinyin: Máo zhǔxí yǔlù). പാശ്ചാത്യ ലോകത്ത് ഈ കൃതി ചുവന്ന ചെറിയ പുസ്തകം (ദി ലിറ്റിൽ റെഡ് ബുക്ക്) എന്ന പേരിൽ അറിയപ്പെടുന്നു.[1]
ചുവന്ന പുറംചട്ടയോടുകൂടി, കയ്യിലൊതുങ്ങാവുന്ന വലിപ്പത്തിൽ 1964 ൽ ചൈനീസ് ഗവൺമെന്റ് അച്ചടിച്ച് പ്രസിദ്ധീകരിച്ച മാവോ വചനങ്ങൾ, ലോകത്ത് ഏറ്റവുമധികം അച്ചടിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.[2] 33 വിഭാഗങ്ങളിലായി മാവോയുടെ 427 ഉദ്ധരണികൾ സമാഹരിച്ച് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് നിലപാടുകളായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വിപ്ലവപ്രയോഗങ്ങളുടെ വിശദീകരണത്തിനുപുറമേ, രാജ്യസ്നേഹം, അച്ചടക്കം, സ്ത്രീവിവേചനം തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ ജീവിതത്തിന്റെ വിവിധവശങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിലുള്ളത്. "അധികാരം തോക്കിൻ കുഴലിലൂടെ" തുടങ്ങിയ മാവോയുടെ പ്രസിദ്ധമായ പ്രസ്താവനകളും ഈ പുസ്തകത്തിലടങ്ങിയിരിക്കുന്നു.[3][4] സാസ്കാരികവിപ്ലവകാലത്ത് മാവോ വചനങ്ങൾ ചൈനയിൽ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടു. ഈ പുസ്തകം കൈവശമില്ലാത്തവരെ പാർട്ടിവിരുദ്ധരായി കാണുന്ന പതിവും അക്കാലത്തുണ്ടായിരുന്നു.[2]
അവലംബം [തിരുത്തുക]
- ↑ Living Revolution - The little red book, http://www.morningsun.org/living/redbook/lrb.html, rശേഖരിച്ചത് 2012 നവംബർ 9
- ↑ 2.0 2.1 The Little Red Book – Quotations of Mao Zedong, http://www.beijingmadeeasy.com/beijing-history/the-little-red-book, rശേഖരിച്ചത് 2012 നവംബർ 9
- ↑ marxists.org:Mao Tse Tung Internet Archive, http://www.marxists.org/reference/archive/mao/works/red-book/, rശേഖരിച്ചത് 2012 നവംബർ 9
- ↑ Some Selected Quotes from Mao's Little Red Book, http://www.paulnoll.com/China/Mao/Chairman-Mao-quotes.html, rശേഖരിച്ചത് 2012 നവംബർ 9