ചെമ്മീൻ (ചലച്ചിത്രം)
| ചെമ്മീൻ | |
|---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ |
|
| സംവിധാനം | രാമു കാര്യാട്ട് |
| നിർമ്മാണം | ബാബു ഇസ്മയിൽ സേട്ടു |
| കഥ | തകഴി ശിവശങ്കരപിള്ള |
| തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
| ആസ്പദമാക്കിയത് | ചെമ്മീൻ – തകഴി |
| അഭിനേതാക്കൾ | |
| സംഗീതം | സലിൽ ചൗധരി |
| ഗാനരചന | വയലാർ |
| ഛായാഗ്രഹണം | മാർകസ് ബാർട്ട്‌ലി യു. രാജഗോപാൽ |
| ചിത്രസംയോജനം | ഋഷികേശ് മുഖർജി കെ.ഡി. ജോർജ്ജ് |
| സ്റ്റുഡിയോ | കണ്മണി ഫിലിംസ് |
| വിതരണം | കണ്മണി ഫിലിംസ് |
| റിലീസിങ് തീയതി | 1965 ഓഗസ്റ്റ് 19 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.
1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.
അഭിനേതാക്കൾ[തിരുത്തുക]
- സത്യൻ – പളനി
- ഷീല – കറുത്തമ്മ
- മധു – പരീക്കുട്ടി
- കൊട്ടാരക്കര ശ്രീധരൻ നായർ – ചെമ്പൻ കുഞ്ഞ്
- അടൂർ ഭവാനി – ചക്കി
- ലത – പഞ്ചമി
- സി.ആർ. രാജകുമാരി – പാപ്പികുഞ്ഞ്
- അടൂർ പങ്കജം
- കോട്ടയം ചെല്ലപ്പൻ
- പറവൂർ ഭരതൻ
- ഫിലോമിന
- ജെ.എ.ആർ. ആനന്ദ്
- കോതമംഗലം അലി
ഗാനങ്ങൾ[തിരുത്തുക]
വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "പെണ്ണാളേ പെണ്ണാളേ" | പി. ലീല, കെ.ജെ. യേശുദാസ്, കോറസ് | 5:39 | |
| 2. | "പുത്തൻ വലക്കാരേ" | കെ.ജെ. യേശുദാസ്, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായർ, കോറസ് | 3:19 | |
| 3. | "മാനസമൈനേ വരൂ" | മന്ന ഡേ | 3:12 | |
| 4. | "കടലിനക്കരെപ്പോണോരേ" | കെ.ജെ. യേശുദാസ് | 3:48 | |
| 5. | "തീം മ്യൂസിക്" | ഇൻസ്ട്രമെന്റൽ | 2:20 |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചെമ്മീൻ
- ചെമ്മീൻ – മലയാളസംഗീതം.ഇൻഫോ
|
||||||||||||||
