ചെമ്മീൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെമ്മീൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്മീൻ
സംവിധാനം രാമു കാര്യാട്ട്
നിർമ്മാണം ബാബു ഇസ്മയിൽ സേട്ടു
രചന തകഴി ശിവശങ്കരപിള്ള
അഭിനേതാക്കൾ ഷീല, മധു, കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ
സംഗീതം സലിൽ‍ ചൗധരി
ഛായാഗ്രഹണം മാർകസ് ബാർട്‌ലേ, യു. രാ‍ജഗോപാൽ
ചിത്രസംയോജനം ഋഷികേശ് മുഖർജി, കെ.ഡി. ജോർജ്
റിലീസിങ് തീയതി 1965
രാജ്യം ഇന്ത്യ
ഭാഷ മലയാളം

തകഴി ശിവശങ്കരപ്പിള്ളയുടെ “ചെമ്മീൻ” എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാള സിനിമയാണ് ചെമ്മീൻ. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.

മധു,സത്യൻ,കൊട്ടാരക്കര ശ്രീധരൻ നായർ,എസ്.പി. പിള്ള,ഷീല,അടൂർ ഭവാനി,ഫിലോമിന എന്നിവരാണ് അഭ്രപാളിയിൽ അണിനിരന്നത്.

യേശുദാസ്,മന്നാഡെ,പി. ലീല എന്നിവർ ഗാനങ്ങൾ ആലപിച്ചു.

മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.

സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ ആദ്യമായി പുറത്തിറങ്ങിയ മലയാള സിനിമയിൽ ഒന്നായിരുന്നു ചെമ്മീൻ.


[തിരുത്തുക] ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ

നിർമ്മാതാവ്: ബാബു ഇസ്മയിൽ സേട്ടു

തിരക്കഥ,സംഭാഷണം:എസ്.എൽ പുരം സദാനന്ദൻ

ഗാനരചയിതാവ്:വയലാർ രാമവർമ്മ

സംഗീത സംവിധായകൻ:സലിൽ ചൌധരി

ക്യാമറ:മാർക്കസ് ബാർട്ട് ലി,യു. രാജഗോപാൽ

എഡിറ്റിങ്ങ്:ഹ്രിഷികേശ് മുഖർജി,ജോർജ്ജ് കെ.ഡി.

ബാനർ:കണ്മണി ഫിലിംസ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

http://www.imdb.com/title/tt0059028/

"http://ml.wikipedia.org/w/index.php?title=ചെമ്മീൻ_(ചലച്ചിത്രം)&oldid=1141896" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ