ചെമ്മണ്ണാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെമ്മണ്ണാർ.

പെരിയാറിന്റെ പോഷക നദിയിൽ നിന്നാണ് ഈ പേരു ലഭിച്ചത്. ചെമ്മണ്ണു കലർന്നൊഴുകുന്നതിനാൽ ഈ പേരിന് സാംഗത്യമുണ്ട്. ജനങ്ങൾ ഭൂരിഭാഗവും കർഷകരാണ്. കുരുമുളക്, ഏലം എന്നിവയാണ് ഇവിടുത്തെ പ്രധാന കാർഷിക വിളകൾ. അറുപത്-എഴുപത് വർഷങ്ങൾക്കു മുമ്പ് കോട്ടയത്തു നിന്നും ഇവിടേയ്ക്ക് കുടിയേറിയവരാണ് ഇന്നത്തെ ചെമ്മണ്ണാർ നിവാസികളിലേറെയും.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • എസ്.എക്സ്.എച്ച്.എസ്.എസ്.
"https://ml.wikipedia.org/w/index.php?title=ചെമ്മണ്ണാർ&oldid=3330694" എന്ന താളിൽനിന്ന് ശേഖരിച്ചത്