ചെമ്പൻ മുള്ളൻ കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പൻ മുള്ളൻ കോഴി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Galliformes
കുടുംബം: Phasianidae
ജനുസ്സ്: Galloperdix
വർഗ്ഗം: G. spadicea
ശാസ്ത്രീയ നാമം
Galloperdix spadicea
(Gmelin, 1789)

കോഴി വർഗത്തിൽ പെട്ട ഒരു പക്ഷിയാണ് ചെമ്പൻ മുള്ളൻ കോഴി. ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിൻ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടൻകോഴിയേക്കാൾ ചെറുതാണ്.

പൂവന് തിളങ്ങുന്ന ചെമ്പൻ നിറമാണ്. പിട പൂവനെക്കാൾ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്.

നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകൾ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്. കുഞ്ഞുങ്ങൾ മുതിർന്നവർക്കൊപ്പം ഇരതേടാനിറങ്ങുന്നു

പറക്കാൻ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു.

തെക്കൻ മലബാറിലെ വീട്ടുവളപ്പുകളിൽ ഈ പക്ഷി കാണപ്പെടുന്നു. ഇവയെ കാട്ടുകോഴി എന്ന് വിളിക്കുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ചെമ്പൻ_മുള്ളൻ_കോഴി&oldid=1306667" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ