ചെമ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്പരപ്പൻ 
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Pseudocoladenia
വർഗ്ഗം: P. dan
ശാസ്ത്രീയ നാമം
Pseudocoladenia dan
(Fabricius, 1787)
പര്യായങ്ങൾ

Coladenia dan

കാനനവാസിയായ ഒരു ശലഭമാണ് ചെമ്പരപ്പൻ[1] (Fulvous Pied Flat). (ശാസ്ത്രീയനാമം: Pseudocoladenia dan). അപൂർവ്വമായി ഇവയെ ഇടനാടൻ കുന്നുകളിലും കാണാം. മഴക്കാലത്താണ് ഇവയെ ധാരാളമായി കാണുന്നത്.

ശരീരപ്രകൃതി[തിരുത്തുക]

ചെന്തവിട്ടു നിറത്തിലുള്ള ചെമ്പരപ്പൻ ശലഭത്തിന്റെ മുൻചിറകിൽ അർദ്ധസുതാര്യമായ പൊട്ടുകൾ പോലുള്ള പാടുകൾ കാണാം. ആൺ ശലഭങ്ങൾക്ക് ഈ പൊട്ടുകൾ മഞ്ഞ നിറത്തിലായിരിക്കും. ഇരുണ്ട നിറത്തിലുള്ള ഏതാനും പൊട്ടുകൾ പിൻ ചിറകുകളിലും ഉണ്ട്. മറ്റു പരപ്പൻ ശലഭങ്ങളിൽ നിന്ന് ചെമ്പരപ്പനെ തിരിച്ചറിയാൻ സഹായിക്കുന്നത് മുൻ ചിറകിന്റെ മുകളറ്റത്തെ സവിശേഷ ആകൃതിയിലുള്ള വലിയ പൊട്ടാണ്. ചിറകളവ്: 40-46 മില്ലീമീറ്റർ

ജീവിതരീതി[തിരുത്തുക]

വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണിവ. ഇലത്തലപ്പുകളിൽ ചിറകുവിടർത്തിയിരുന്ന് വെയിൽ കായുന്ന ശീലമുണ്ട്. നീണ്ട തുമ്പികൈ പൂക്കളിൽ നിന്ന് എളുപ്പം തേൻ നുകരാൻ സഹായിക്കുന്നു. പക്ഷികാഷ്ടത്തിൽ വന്നിരുന്ന് ലവണമുണ്ണുന്ന സ്വഭാവമുണ്ട്.

ആഹാരസസ്യം[തിരുത്തുക]

വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera)

പ്രത്യുൽപാദനം[തിരുത്തുക]

ലാർവ്വയ്ക് പച്ചകലർന്ന തവിട്ടുനിറമാണ് . തലഭാഗത്തിനു കറുത്ത നിറം. ഇലക്കൂടാരത്തിലാണ് വാസം.പ്യൂപ്പയും ഇലക്കൂടിയാണ് കഴിയുന്നത്.

അവലംബം[തിരുത്തുക]

  1. കേരളത്തിലെ ചിത്രശലഭങ്ങൾ. ജാഫർ പാലോട്ട്, വി.സി.ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്, എഡി. Photo Filed Guide (ഭാഷ: മലയാളം) (1 എഡി.). കോഴിക്കോട്: മലബാർ നാച്ച്വറൽ ഹിസ്റ്ററി സ്വസൈറ്റി. 


"http://ml.wikipedia.org/w/index.php?title=ചെമ്പരപ്പൻ&oldid=1924222" എന്ന താളിൽനിന്നു ശേഖരിച്ചത്