ചെന്നിനായകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കയ്പുരസമുള്ള ഒരു അങ്ങാടിമരുന്നാണ് ചെന്നിനായകം. കറ്റാർവാഴയുടെ ഇലയുടെ നീര് പ്രത്യേകരീതിയിൽ തിളപ്പിച്ച് ജലാംശം വറ്റിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇരുണ്ടനിറവും കട്ടിയുമുള്ളതും തിളക്കമാർന്നതുമാണ് ഈ പദാർത്ഥം.[1][2] കുഞ്ഞുങ്ങളുടെ മുലകുടി മാറാൻ ചെന്നിനായകം അരച്ചു തേയ്ക്കുന്ന പതിവുണ്ട്. വിരശല്യത്തിനും വിരേചനത്തിനും ആർത്തമസംബന്ധമായ രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു.[3] . ആയുർവേദത്തിലെ പല ചൂർണങ്ങളിലും ലേപനങ്ങളിലും ഒരു കൂട്ടായി ചെന്നിനായകം ഉണ്ട്. ഹോമിയോപ്പതിയിലെ ചില മരുന്നുകളിലും അലോവേര ഉപയോഗിക്കുന്നുണ്ട്. പ്രാഥമിക രൂപമായ കറ്റാർവാഴ അഥവാ അലോവേര എന്ന ജെൽ രൂപത്തിലുള്ള വസ്തു മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള പല ഉത്പന്നങ്ങളുടെയും ഭാഗവുമാണ്. അലോ ജെൽ മുറിവ്, പൊള്ളൽ, ഫ്രോസ്റ്റ് ബൈറ്റ്, ചൊറി, മുഖക്കുരു, സോറിയാസിസ്, ഡ്രൈ സ്കിൻ തുടങ്ങി പലതിനുമുള്ള ആധുനിക വൈദ്യശാസ്ത്ര ലേപനങ്ങളുടെയും കൂട്ടാണ്. എന്നാൽ കറ്റാർവാഴയുടേയും ചെന്നിനായകം അടക്കം അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടേയും ഔഷധഗുണത്തേയും അവയിലെ വിഷാംശത്തേയും പറ്റി ആധുനികവൈദ്യശാസ്ത്രത്തിന് ഭിന്നാഭിപ്രായങ്ങളാണുള്ളത്.[4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-09-20. Retrieved 2013-11-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-11-28.
  3. കേരളത്തിലെ ഔഷധ സസ്യങ്ങൾ - ഡോ.സി.ഐ. ജോളി, കറന്റ് ബുക്സ്
  4. http://www.nlm.nih.gov/medlineplus/druginfo/natural/607.html
"https://ml.wikipedia.org/w/index.php?title=ചെന്നിനായകം&oldid=3804213" എന്ന താളിൽനിന്ന് ശേഖരിച്ചത്