ചെന്നിത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെന്നിത്തല
—  village  —
ചെന്നിത്തല
Location of ചെന്നിത്തല
in Kerala and India
Coordinates 9°16′13″N 76°32′10″E / 9.270280°N 76.536240°E / 9.270280; 76.536240Coordinates: 9°16′13″N 76°32′10″E / 9.270280°N 76.536240°E / 9.270280; 76.536240
രാജ്യം India
State Kerala
ജില്ല(കൾ) ആലപ്പുഴ
Nearest city മാവേലിക്കര
Parliamentary constituency മാവേലിക്കര
Time zone IST (UTC+05:30)

ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ചെന്നിത്തല. മാവേലിക്കരയിൽ നിന്നും പരുമല തിരുവല്ല റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ ഹരിപ്പാട്ടുനിന്നും എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നെൽകൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. അതിൽ പ്രധാനമായ ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. അതിനടുത്തായി തന്നെ ചെന്നിത്തല ഹോറേബ് പള്ളിയും സ്ഥിതിചെയ്യുന്നു. അതി പുരാതനമായ ഒരു ക്രിസ്തിയ എറമ്പാച്ചന്റെ കബറിടവും ചെന്നിത്തലയിലുണ്ട്

കഥകളി[തിരുത്തുക]

കഥകളിക്കു പ്രാധാന്യം ഉള്ള പ്രദേശം ആയിരുന്നു ചെന്നിത്തല. ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എന്ന പ്രശസ്തനായ കഥകളി ആചാര്യൻ കഥകളി കളരി നടത്തി വന്നിരുന്നു. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള , ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപിള്ള, ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള, ശ്രീ. ചെന്നിത്തല രാഘവൻ പിള്ള എന്നീ കഥകളി കലാകാരന്മാരുടെ ഗുരുനാഥൻ ശ്രീ. കൊച്ചു പിള്ള പണിക്കർ ആയിരുന്നു. ശ്രീ. മാങ്കുളവും , ശ്രീ. ഒയൂരും , ശ്രീ. ചെല്ലപ്പൻ പിള്ളയും സംഗീത നാടക അവാർഡു കരസ്ഥമാക്കിയ കഥകളി കലാകാരന്മാർ ആണ്. ശ്രീ.ചെല്ലപ്പൻ പിള്ളയുടെ മരണ ശേഷം ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കല സാംസ്‌കാരിക സമിതി രൂപീകരിച്ചു ഡാൻസ് , സംഗീതം , ചെണ്ട എന്നിവ അവിടെഅഭ്യസിപ്പിക്കുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

ധാരാളം ക്ഷേത്രങ്ങൾ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ചെന്നിത്തല തുപ്പെരുംതുറ മഹാദേവർ ക്ഷേത്രം, പുത്തുവിള ദേവീ ക്ഷേത്രം, ഇറമ്പമൺ ക്ഷേത്രം , ചാലയിൽ ക്ഷേത്രം, അയ്യക്കശ്ശെരിൽ ക്ഷേത്രം, Valiyamadom Devi Temple എന്നിവ പ്രധാന ക്ഷേത്രങ്ങൾ ആണ്. ചെന്നിത്തലയിലെ എല്ലാ ഭാഗത്തേക്കും പറയെടുപ്പിനെത്തുന്ന കാരഴ്മ ഭഗവതിക്ക് കാരഴ്മ ചന്തയിൽ ജാതി മത ഭേദമന്യേ നൽകുന്ന സ്വീകരണവും തുടർന്ന് ഓരോ കരയിലും നടക്കുന്ന അൻപൊലി മഹോത്സവങ്ങൾ പ്രസിദ്ധമാണ്‌.

സെന്റ് സെബാസ്റ്റ്യൻസ് ലാറ്റിൻ കാത്തലിക്ക് ചർച്ച് ഇവിടുത്തെ ക്രൈസ്തവ ആരാധനാകേന്ദ്രമാണ്.eviduthe ambu perunnalum athi presisdhamanu frebruary 1muthal5vareyanu perunnal veedukalil ambum villumkondupoyi oru varshathekku veykkunu pinnid perunnalavasanathil vedukalilninnu thrichu kondupoyi palliyil veykkunnu jathimathabedhamenya perunnal aghoshikkunnu vishudda sebastianosanu devalayathinte madhyasthan

വിദ്യാലയങ്ങൾ[തിരുത്തുക]

ചെന്നിത്തലയിൽ പ്രദനമായും രണ്ട് ഹൈസ്ക്കുളുകളും, ഒരുനവോദയാ വിദ്യാലയവും എതാനും പ്രൈമറി വിദ്യാലയങ്ങളും ഉണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ചെന്നിത്തല ഹോറേബ് പള്ളി
"http://ml.wikipedia.org/w/index.php?title=ചെന്നിത്തല&oldid=1874524" എന്ന താളിൽനിന്നു ശേഖരിച്ചത്