ചെത്തിക്കൊടുവേലി
| Plumbago indica | |
|---|---|
| Plumbago indica | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Core eudicots |
| നിര: | Caryophyllales |
| കുടുംബം: | Plumbaginaceae |
| ജനുസ്സ്: | Plumbago |
| വർഗ്ഗം: | P. indica |
| ശാസ്ത്രീയ നാമം | |
| Plumbago indica L. |
|
| പര്യായങ്ങൾ | |
|
|
ഇന്ത്യയിലെല്ലായിടത്തും പൂന്തോട്ടങ്ങളിൽ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago indica). വേരുകളിൽ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്. എലികൾ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല. പലവിധ ഔഷധങ്ങളായും ആയുർവേദത്തിൽ വേര് ഉപ്യോഗിച്ചു വരുന്നു. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ[1]. വലിയ അളവിൽ ഉപയോഗിക്കുന്നത് പലപ്പോഴും മാരകമാണ്. ഗർഭിണികൾ ഉപയോഗിക്കരുത്. ഗർഭച്ഛിദ്രം ഉണ്ടാക്കിയേക്കാം[2]. നല്ല ദഹനശക്തിയുണ്ട്, വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്. പലവിധ ത്വഗ്‌രോഗങ്ങൾക്കും ഉപയോഗിക്കുന്നു[3]. ഗർഭച്ഛിദ്രം നടത്താൻ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു[4].
ഉള്ളടക്കം |
മറ്റു ഭാഷകളിലെ പേരുകൾ [തിരുത്തുക]
Plumbago, Scarlet leadwort, Rose-colored Leadwort • Hindi: लाल चित्रक Lal chitrak • Manipuri: মুকাকলৈ Mukaklei, তেলহিদাক Telhidak • Oriya: ଅଗ୍ନୀ Ogni • Bengali: ৰক্ত চিত্ৰক Rakt-chitrak • Tamil: அக்கிநீ Akkini • Gujarati: કાલોચિત્રક Kalochitrak • Kannada: ಚಿತ್ರಮಲಿಕಾ Chitramulika (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :കടു
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [5]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
വേരിന്മേൽ തൊലി, വേര് [5]
പുതിയ ഇനങ്ങൾ [തിരുത്തുക]
കേരളകാർഷിക സർവ്വകലാശാല പുറത്തിറക്കിയ ഇനങ്ങളാണ് മൂദുല, അഗ്നി എന്നിവ[6]. രണ്ടായിരത്തി ആറിലാണ് ഇവ വികസിപ്പിച്ചെടുത്തതു്[7].
അവലംബം [തിരുത്തുക]
- ↑ http://www.flowersofindia.net/catalog/slides/Lal%20Chitrak.html
- ↑ http://toptropicals.com/catalog/uid/Plumbago_indica.htm
- ↑ http://www.herbalbiosolutions.com/plumbago-indica.html
- ↑ http://www.aminaherbs.com/product.php?id_product=217
- ↑ 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Centre for E-Learning, Kerala Agricultural University സൈറ്റിൽ നിന്നും. ശേഖരിച്ച തീയതി 22-05-2013
- ↑ Aromatic & Medicinal Plants വിഭാഗത്തിൽ Chethi-koduveli എന്ന ഭാഗം കാണുക. ശേഖരിച്ച തീയതി 22-05-2013