ചെകുത്താന്റെ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെവിൾസ് ദ്വീപ്

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ചെറു ദ്വീപാണ് ഡെവിൾസ് ദ്വീപ് അല്ലെങ്കിൽ ചെകുത്താന്റെ ദ്വീപ്. മണൽക്കാടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ ദ്വീപ് ഉത്തര ഫ്രഞ്ച് ഗയാനയുടെ ഭാഗമാണ്. വിസ്തീർണം: 40 ച.കി.മീ. ഈ ദ്വീപും റോയൽ, സെന്റ് ജോസഫ് ദ്വീപുകളും ചേർന്ന സേഫ്റ്റി ഐലൻഡ്സ് (Safety Islands) ദ്വീപസമൂഹം മുൻകാലത്ത് 'ഡെവിൾസ് ഐലൻഡ്സ്' എന്ന പേരിൽ അറിയപ്പെട്ടിരുന്നു. തെക്കെ അമേരിക്കയിൽ ഫ്രഞ്ച് ഗയാനാ തീരത്തു നിന്ന് ഉദ്ദേശം 13 കി.മീ. അകലെയാണ് ഡെവിൾസ് ഐലൻഡിന്റെ സ്ഥാനം.

[തിരുത്തുക] തടവറ

സേഫ്റ്റി ദ്വീപുകളുടെ ഭൂപടം. Île du Diable ആണ് ഡെവിൾസ് ദ്വീപ്

1852 മുതൽ 1946 വരെ ഈ ദ്വീപിലും ഫ്രഞ്ചു ഗയാനയുടെ ചില ഭാഗങ്ങളിലുമായി കുപ്രസിദ്ധിയാർജിച്ച ഒരു തടവുകേന്ദ്രം നിലവിലുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിൽപ്പെട്ട കുറ്റവാളികളെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. അനാരോഗ്യകരമായ കാലാവസ്ഥ മൂലം മിക്ക തടവുകാരും ഇവിടെ വച്ചുതന്നെ മരണപ്പെട്ടിരുന്നു. 1895-ൽ ഫ്രഞ്ച് സൈനിക തലവനായിരുന്ന ആൽഫ്രഡ് ഡ്രേഫസ് (Alfred Dreyfus) ഇവിടെയെത്തിയതോടെയാണ് ഇവിടത്തെ തടവുകേന്ദ്രത്തിന്റെ ഭീകരമുഖം ലോകം അറിഞ്ഞത്.


1930-കളിൽ ഫ്രഞ്ചു ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഇവിടെ എത്തിയ ഫ്രഞ്ച് സാൽവേഷൻ ആർമിയുടെ ഒരു സംഘമാണ് ഡെവിൾസ് ഐലൻഡിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുവാനുള്ള ആദ്യ ശ്രമങ്ങളാരംഭിച്ചത്. 1938-ൽ ഇവിടേക്ക് തടവുകാരെ നാടു കടത്തുന്നത് നിറുത്തലാക്കുകയും 1946-ൽ തടവുകേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു.

"http://ml.wikipedia.org/w/index.php?title=ചെകുത്താന്റെ_ദ്വീപ്&oldid=1282254" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ