ചുവപ്പുകുള്ളന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരതമ്യേന താപനില കുറഞ്ഞതും ചെറുതുമായ നക്ഷത്രങ്ങളാണ് ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍. സൂര്യനേക്കാള്‍ പകുതിയില്‍ താഴെ ഭാരം മാത്രമേ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഉണ്ടാവുകയുള്ളു. ഈ ഗണത്തില്‍പെട്ട നക്ഷത്രങ്ങളുടെ ഉപരിതല താപനില 3,500 കെല്‍വിനിലും താഴെയായിരിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്.
[തിരുത്തുക] സവിശേഷതകള്‍
ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ പിണ്ഡം സൗരപിണ്ഡത്തിന്റെ 40% ല്‍ താഴെ മാത്രമേ വരുകയുള്ളു. അവയുടെ കേന്ദ്ര താപനില താരതമ്യേന കുറഞ്ഞതും. ഊര്‍ജോല്പാദനം പ്രോട്ടോൺ-പ്രോട്ടോൺ ശൃംഖല പ്രതിപ്രവത്തര്നത്തിലൂടെയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കുറച്ച് മാത്രമേ പ്രകാശം വമിപ്പിക്കുകയുള്ളൂ, ഏകദേശം സൂര്യന്റെ പതിനായിരത്തിലൊന്ന് പ്രകാശം മാത്രം. ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ ഊര്‍ജം കേന്ദ്രത്തില്‍ നിന്ന് ഉപരിതലത്തില്‍ എത്തിചേരുന്നത് സംവഹനം വഴിയായിരിക്കും, കാരണം അവയുടെ ആന്തരിക സാന്ദ്രത താപനിലയെ അപേക്ഷിച്ച് കൂടുതലായിരിക്കും. അത്കൊണ്ട്തന്നെ വികിരണം വഴിയുള്ള ഊര്‍ജത്തിന്റെ വ്യാപനം ദുഷ്കരമാണ്.
ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ അണുസംയോജനം വഴി ഉല്പാദിപ്പിക്കപ്പെടുന്ന ഹീലിയം കേന്ദ്രഭാഗത്ത് അടിയുന്നത് താരതമ്യേന പതുക്കെയായിരിക്കും, അത്കൊണ്ട് തന്നെ ഇത്തരം നക്ഷത്രങ്ങള്‍ക്ക് അവയുടെ ഹൈഡ്രജന്‍ കൂടുതല്‍ കാലം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നു. ഈ കാരണത്താല്‍ ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ ആയുസ് വളരെ നീണ്ടതാണ്. അവയുടെ പിണ്ഡത്തിനനുസരിച്ച് 1000 കോടി മുതല്‍ 100,000 കോടി വര്‍ഷം വരെയാകാം അവയുടെ ആയുര്‍ദൈര്‍ഘ്യം. പിണ്ഡം കുറയുന്നതിനനുസരിച്ച് ആയുസ് കൂടുതലായിരിക്കും.
|
|||||||||||||||||