ചുണ്ട
| ചുണ്ട | |
|---|---|
| Brazilian Nightshade (Solanum seaforthianum) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Solanales |
| കുടുംബം: | Solanaceae |
| ഉപകുടുംബം: | Solanoideae |
| Tribe: | Solaneae |
| ജനുസ്സ്: | Solanum L.[1] |
| Subgenera | |
|
Bassovia |
|
| Synonyms | |
|
Androcera Nutt. |
|
വഴുതനങ്ങ വർഗ്ഗത്തിലുള്ള ഒരു പച്ചക്കറിയും ഔഷധവുമാണ് ചുണ്ട. ചുണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്, എങ്കിലും കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] വിവിധ തരങ്ങൾ
- Solanum Indicum എന്ന ശാസ്ത്രനാമമുള്ള ചെറുചുണ്ട (ചെറുചുണ്ടയിൽ കയ്പൻ വഴുതിന എന്നൊരു തരം കൂടി ദുർലഭമായുണ്ട്)
- Solanum Ferox എന്ന വെൺ(വെളുത്ത) വഴുതിന (വെള്ളോട്ടു വഴുതിന, ആനച്ചുണ്ട, വൻചുണ്ട[2])
- Solanum surattense / Solanum xanthocarpum എന്ന ശാസ്ത്രനാമമുള്ള കണ്ടകാരിചുണ്ട.Wild egg plantഎന്ന് ആംഗലേയ നാമം
[തിരുത്തുക] ഹൈന്ദവാചാരങ്ങളിൽ
ക്ഷേത്രത്തിലോ,വീടുകളിലോ അശുദ്ധം ഉണ്ടായാൽ പരിഹാരമായി ചെയ്യുന്ന പുണ്യാഹത്തിൽ ചുണ്ട ഉപയോഗിക്കാറുണ്ട്. പുണ്യാഹത്തിനുപയോഗിക്കുന്ന ഉരുളിയിൽ മറ്റു ദ്രവ്യങ്ങളോടൊപ്പം ചുണ്ടയും ഇടും. ചുണ്ട കിട്ടിയില്ലെങ്കിൽ ചെറിയ വാഴപ്പഴവും ഉപയോഗിച്ചു കാണുന്നു.
[തിരുത്തുക] ഉപയോഗങ്ങൾ
- പച്ചക്കറി
- ചുമ
- നീരിളക്കം
- മൂത്രാശയ രോഗങ്ങൾ
- ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു
- ആസ്ത്മ
- കൃമിദോഷം
- ത്വക് രോഗങ്ങൾ
- ദന്ത രോഗങ്ങൾ
- ഛർദ്ദി
[തിരുത്തുക] കുറിപ്പുകൾ
ആനച്ചുണ്ടയും വൻചുണ്ടയും രണ്ടാണന്ന് ഒരു ഭാഷ്യമുണ്ട്[2].
[തിരുത്തുക] അവലംബം
- ↑ "Solanum L.". Germplasm Resources Information Network. United States Department of Agriculture. 2009-09-01. http://www.ars-grin.gov/cgi-bin/npgs/html/genus.pl?11264, ശേഖരിച്ചത്: 2010-01-30.
- ↑ 2.0 2.1 അഷ്ടാംഗഹൃദയം, (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
[തിരുത്തുക] ചിത്രശാല
- ചുണ്ടയുടെ ചിത്രങ്ങൾ