ചിഹ്വാഹ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിഹ്വാഹ | ||
|---|---|---|
|
|
||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| മെക്സിക്കോ | ||
| വർഗ്ഗീകരണം | ||
| എഫ്.സി.ഐ: | Group 9 Section 6 #218 | Stds |
| എ.കെ.സി: | ടോയ് (കളിപ്പാട്ടം) | Stds |
| എ.എൻ.കെ.സി: | Group 1 (ടോയ് (കളിപ്പാട്ടം)) | Smooth Stds Long Stds |
| സി.കെ.സി: | Group 5 - ടോയ് (കളിപ്പാട്ടം) | Smooth Stds Long Stds |
| കെ.സി (യു.കെ): | ടോയ് (കളിപ്പാട്ടം) | Smooth Stds Long Stds |
| എൻ.സെഡ്.കെ.സി: | ടോയ് (കളിപ്പാട്ടം) | Smooth Stds Long Stds |
| യു.കെ.സി: | കൂട്ടിനായി വളർത്തുന്ന നായകൾ | Stds |
ലോകത്തിലെ ഏറ്റവും ചെറിയ നായ ജനുസ്സാണ് ചിഹ്വാഹ. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ എന്ന പേർ ജനുസ്സിന് ലഭിച്ചത്. ചൈനീസ് ഹെയർലെസ്സ് എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നുംഅലാസ്കയിലൂടെ അമേരിക്കയിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ ചേർക്കപ്പെട്ടത് 1905ലാണ്.[1]