ചിരവനാക്ക് (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിരവനാക്ക്"
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Angiosperms
ക്ലാസ്സ്‌: Eudicots
നിര: Asterids
കുടുംബം: Asteraceae
ജനുസ്സ്: Tridax
വർഗ്ഗം: T. procumbens
ശാസ്ത്രീയ നാമം
Tridax procumbens
L.

കേരളത്തിൽ പരക്കെ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ചിരവനാക്ക്. ഏഷ്യയെക്കൂടാതെ ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും ഈ സസ്യം കാണപ്പെടുന്നു. ഇതിനെ ഇംഗ്ലീഷിൽ Mexican Daisy, Coat Buttons" എന്നീ പേരുകളിലും അറിയപ്പെടുന്നു[1]. കേരളത്തിൽ പ്രധാനമായും നീർവാഴ്ചയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ ഇലകൾക്ക് ചിരവയുടെ നാക്കുപോലെ അരികുകൾ ഉള്ളതിനാലായിരിക്കും ചിരവനാക്ക് എന്ന പേർ വന്നതെന്നു കരുതപ്പെടുന്നു.

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

സാധാരണയായി നിലം പറ്റി വളരുന്ന ഒരു നിത്യഹരിത സസ്യമായ ഇത് ഓഷധികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ശാഖോപശാഖകളായി വളരുന്ന ഇതിന് ശരാശരി 20 സെന്റീമീറ്റർ വരെ പൊക്കമുണ്ടാകാം. ചിരവനാക്കിന്റെ ആകൃതിയിലുള്ള ഇലകൾ നേരിയ തവിട്ട് നിറവുള്ള തണ്ടുകളിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്നും വളരുന്ന നീളമുള്ള തണ്ടുകളിൽ പൂക്കൾ ഉണ്ടാകുന്നു. പൂക്കൾക്ക് സാധാരണയായി അഞ്ചോ ആറോ ഇതളുകൾ വരെയുണ്ടാകാം. പരാഗണത്തിനു ശേഷം ഉണ്ടാകുന്ന പൂക്കൾ അപ്പൂപ്പൻ താടി പോലെ പൊട്ടി കാറ്റുമൂലം വിതരണം ചെയ്യപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=2490
  2. http://ayurvedicmedicinalplants.com/plants/1255.html
"http://ml.wikipedia.org/w/index.php?title=ചിരവനാക്ക്_(സസ്യം)&oldid=1727089" എന്ന താളിൽനിന്നു ശേഖരിച്ചത്