ചിപ്പിപ്പാറ
| ചിപ്പിപ്പാറ | ||
|---|---|---|
| ഉരുത്തിരിഞ്ഞ രാജ്യം | ||
| ഇന്ത്യ | ||
| വർഗ്ഗീകരണം | ||
| കെന്നൽ ക്ലബ്ബുകൾ അംഗീകരിക്കാത്ത നായ് ജനുസ്സ് |
ഇന്ത്യയിൽ ജന്മം കൊണ്ട ഒരു വേട്ടനായ ആണ് ചിപ്പിപ്പാറ. മാനുകളെയും കാട്ടുപന്നികളെയും മുയലുകളെയും വേട്ടയാടാനായി ഇവയെ ഉപയോഗിച്ചിരുന്നു. വീട്ടുകാവലിനും ഇവയെ ഉപയോഗിച്ചു വരുന്നു. തമിഴ്നാട്ടിലെ മധുരയിൽ രാജകുടുംബങ്ങൾ രാജത്വത്തിന്റെയും പ്രതാപത്തിന്റെയും ചിന്ഹമായി കണ്ട് ഇവയെ വളർത്തിയിരുന്നു[1].
ഉള്ളടക്കം |
[തിരുത്തുക] ശരീരപ്രക്രതി
മഞ്ഞകലർന്ന ഇളം തവിട്ടു നിറം ,ചുവപ്പു കലർന്ന തവിട്ടു നിറമാണ് , വെള്ളി കലർന്ന ചാരനിറം , ഈ നിറങ്ങളിൽ ഇവയെ കാണാം.ഇടത്തരം വലുപ്പമാണ് ഇവയ്ക്ക്.ഇടകലർന്ന , തിളക്കമാർന്ന , നീളം കുറഞ്ഞ രോമമാണ് ഇവയ്ക്ക്; ചൂട് കാലാവസ്ഥക്ക് അനുയോജ്യമാണ് ഇത്.
[തിരുത്തുക] സ്വഭാവം
പ്രത്യേക ശ്രദ്ധ ആവശ്യമില്ലാത്ത ഒരു നായ ജനുസ്സ് ആണ് ഇത് . ഒരു വേട്ടപ്പട്ടി ആണെങ്കിലും ഇതിന് അധികം വ്യായാമമൊന്നും ആവശ്യമില്ല . ബുദ്ധിയുള്ള ഈ നായ നല്ലൊരു കാവൽ നായ കൂടിയാണ്. ഒരു ഉടമസ്ഥനെ മാത്രം അനുവദിക്കുന്ന നായ എന്നു പറയുമ്പോഴും , ഇടപഴക്കിയാൽ മറ്റുള്ളവരുമായും ഇത് നല്ല രീതിയിൽ പോകും. ചിപ്പിപ്പാറ മനുഷ്യസൗഹൃദം ആഗ്രഹിക്കുന്നു , അതായത് ഇത് ഒറ്റ്പ്പെടലിനെ വെറുക്കുന്നു. വളരെ വേഗത്തിൽ ഓടാൻ കഴിവുള്ള ഇവയ്ക്ക് മുയലിനെ എളുപ്പത്തിൽ മറികടക്കാൻ കഴിയും.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തെ കണ്ണികൾ
- rajapalayamdogs.org - pictures from Rajapalayam dogs
- Chippiparai
- [1] – maintained by a kennel
- [2] – magazine article