ചിത്രനക്ഷത്രമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1881-ൽ കേരളപാണിനി എ.ആർ.രാജരാജവർമ രചിച്ച കൃതിയാണ് 'ചിത്രനക്ഷത്രമാല'. പഴയ മഹാകാവ്യങ്ങളിൽ കാണുന്ന ചിത്രസർഗം പോലെ ചിത്രാലങ്കാരങ്ങളുടെ സ്വഭാവവിശേഷം ഇതിൽ പ്രകടമാണ്.

ചരിത്രം[തിരുത്തുക]

ഈ ഗ്രന്ഥത്തിന്റെ രണ്ടു ശ്ലോകം മാത്രമേ ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളൂ എന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നുണ്ട്. ഈ കൃതിയുടെ കൈയെഴുത്തുപ്രതി വിരമിച്ച സംസ്കൃതം അധ്യാപകനായ ഡോ. കെ.എച്ച്.സുബ്രഹ്മണ്യന്റെ പക്കലുള്ളതായി പത്ര വാർത്തകളുണ്ടായിരുന്നു. [1]

ഘടന[തിരുത്തുക]

27 നക്ഷത്രങ്ങൾവെച്ച് രാജാവിനെ സ്തുതിക്കുന്ന വിവിധ ശ്ലോകങ്ങളാണ് 'ചിത്രനക്ഷത്രമാല'യിലുള്ളത്. പദ്മബന്ധം, ചക്രബന്ധം, സർപ്പബന്ധം, രഥബന്ധം, അർധ ഭ്രമകബന്ധം, സർവതോഭദ്രബന്ധം എന്നീ രൂപത്തിൽ ശ്ലോകങ്ങൾ ക്രമപ്പെടുത്തുകയാണിതിൽ. ഓരോ ബന്ധത്തിന്റെയും കൃത്യമായ ചിത്രസദൃശമായ രൂപരേഖകളും ഗ്രന്ഥത്തിലുണ്ട്.

അവലംബം[തിരുത്തുക]

  1. "കേരളപാണിനിയുടെ 'ചിത്രനക്ഷത്രമാല'യുടെ കൈയെഴുത്തുപ്രതി കണ്ണൂരിൽ". www.mathrubhumi.com. Archived from the original on 2014-11-22. Retrieved 22 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=ചിത്രനക്ഷത്രമാല&oldid=3631206" എന്ന താളിൽനിന്ന് ശേഖരിച്ചത്