ചാർട്ടർ ആക്റ്റ്‌ 1793

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഈസ്റ്റ് ഇൻഡ്യ കമ്പനി ആക്റ്റ്, 1793
(ചാർട്ടർ ആക്റ്റ്‌ 1793)
മുഴുവൻ പേര്ആൻ ആക്റ്റ് ഫോർ കണ്ടിന്യൂയിംഗ് ഇൻ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഫോർ എ ഫർദർ ടേം ദ പൊസസെഷൻസ് ഓഫ് ദി ബ്രിട്ടീഷ് ടെറിട്ടറീസ് ഇൻ ഇന്ത്യ, ടുഗെദർ വിത്ത്‌ ദെയർ എക്സ്ക്ലൂസീവ് ട്രേഡ് അണ്ടർ സെർട്ടെയിൻ ലിമിറ്റെഷെൻസ് ; ഫോർ എസ്റ്റബ്ലിഷിംഗ് ഫർദർ റെഗുലേഷൻസ് ഫോർ ദി ഗവൺമെന്റ് ഓഫ് ദ സെഡ് ടെറിട്ടറീസ് , ആന്റ് ബെറ്റർ അഡ്മിനിസ്ട്രേഷൻ ഓഫ് ജസ്റ്റിസ്‌ വിത്ത്‌ഇൻ ദി സയിം; ഫോർ അപ്രോപ്രിയെറ്റിംഗ് ടൂ സെർട്ടെയിൻ യൂസസ് ദ റെവന്യൂസ് ആന്റ് പ്രോഫിറ്റ്സ് ഓഫ് ദ സെഡ് കമ്പനി, ആന്റ് ഫോർ മേക്കിങ് പ്രൊവിഷൻ ഫോർ ദി ഗുഡ് ഓർഡർ ആൻഡ്‌ ഗവണ്മെന്റ് ഓഫ് ദി ടൌൺസ് ഓഫ് കൽക്കട്ട, മദ്രാസ്‌ ആൻഡ്‌ ബോംബെ.
അദ്ധ്യായം33 ജിയോ.3 സി.52
സ്ഥിതി: റദ്ദാക്കി

ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 അഥവാ ചാർട്ടർ ആക്റ്റ്‌ 1793 എന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസ്സാക്കിയ നിയമമാണ്.

പശ്ചാത്തലം[തിരുത്തുക]

ഇന്ത്യ കേന്ദ്രീകരിച്ചുളള വാണിജ്യത്തിന്റെ കുത്തകാവകാശം ഇനിയൊരു ഇരുപതു വർഷത്തേക്കു കൂടി പുതുക്കുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് പാർലമെന്റുമായി കൂടിയാലോചനകൾ നടത്തി. [1]. താഴേ പറയുന്ന വിഷയങ്ങൾ പ്രത്യേക ചർച്ചക്ക് വിധേയമായി

  • കമ്പനിയുടെ കീഴിലുളള ഇന്ത്യൻ പ്രദേശങ്ങളുടെ ഭരണം- സംവിധാനം, നയങ്ങൾ
  • ഈ പ്രദേശങ്ങളിൽ കമ്പനിക്കും ബ്രിട്ടീഷ് പൗരന്മാർക്കുമുളള അവകാശങ്ങൾ
  • റവന്യു വരവ് ബ്രിട്ടനിലേക്കെത്തിക്കാനുളള കൂടുതൽ പ്രായോഗികവും സുഗമവുമായ രീതികൾ
  • വാണിജ്യനയങ്ങൾ - ഉപാധികൾ, ഉദാരവത്കരണം

വ്യവസ്ഥകൾ[തിരുത്തുക]

ഈ നിയമം നിലവിലുള്ള വ്യവസ്ഥിതിയിൽ കാര്യമായ വ്യതിയാനം വരുത്തിയില്ല[2]. . എങ്കിലും താഴെ പറയുന്നവ ആക്റ്റിന്റെ പരിധിയിൽ വന്നു.

  1. കമ്പനിയുടെ വ്യാപാരകുത്തക ഇരുപതു വർഷത്തേക്ക് കൂടി പുതുക്കികൊടുക്കുവാൻ ആക്റ്റ്‌ വ്യവസ്ഥ ചെയ്തു.
  2. ബോർഡ്‌ ഓഫ് കൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ റവന്യൂവിൽ നിന്ന് നൽകണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചു.
  3. പ്രവിശ്യകളിൽ കൌൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരം നൽകി.
  4. ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൌൺസിലിലെ ഒരംഗമായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു[3].

അവലംബം[തിരുത്തുക]

  1. Report on the Negotiations between the honorable East India Company and the Public on the renewal of the company's exclusive previleges for trade for 20 years from 1794-March
  2. ഡോ.എം.വി. പൈലി, ed. (ഫെബ്രുവരി) [1988]. "3". ഇന്ത്യയുടെ ഭരണഘടനാ ചരിത്രം (രണ്ടാം ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 23. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  3. എ. ശ്രീധരമേനോൻ (ed.). "23". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (രണ്ടാം ed.). മദ്രാസ്‌: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ്. p. 263. {{cite book}}: Cite has empty unknown parameters: |origmonth=, |month=, and |chapterurl= (help)
"https://ml.wikipedia.org/w/index.php?title=ചാർട്ടർ_ആക്റ്റ്‌_1793&oldid=1986296" എന്ന താളിൽനിന്ന് ശേഖരിച്ചത്