ചാലൂക്യ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബദാമി ചാലൂക്യസാമ്രാജ്യത്തിന്റെ ഭൂപരിധി

തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഒരു വലിയ ഭൂഭാഗം 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ച ഒരു രാജവംശമാണ്‌ ചാലൂക്യ രാജവംശം (കന്നഡ: ಚಾಲುಕ್ಯರು IPA: [ʧaːɭukjə]). ചാലൂക്യരുടെ സാമ്രാജ്യം കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ റായ്ചൂർ ദൊവാബ് കേന്ദ്രീകരിച്ചായിരുന്നു[1]‌. ഈ ആറുനൂറ്റാണ്ട് കാലയളവിൽ അവർ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആയി ആണ് രാജ്യം ഭരിച്ചത്. ഏറ്റവും ആദ്യത്തെ രാജവംശം ബദാമി തലസ്ഥാനമാക്കി 6-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭരണം തുടങ്ങിയ ബദാമി ചാലൂക്യർ ആയിരുന്നു. ബനാവശിയിലെ കദംബ രാജ്യത്തിന്റെ അധഃപതനത്തോടെ ബദാമി ചാലൂക്യർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. ഇവരുടെ ആദ്യതലസ്ഥാനം ഐഹോളെ ആയിരുന്നു[1]. പുലികേശി ഒന്നാമനാണ്‌ തലസ്ഥാനം ബദാമിയിലേക്ക് (വാതാപി എന്നും അറിയപ്പെടുന്നു) മാറ്റിയത്. പുലികേശി II-ന്റെ കാലഘട്ടത്തിൽ ബദാമി ചാലൂക്യർ വളരെ പ്രാമുഖ്യം കൈവരിച്ചു. പ്രദേശങ്ങളുടെ ആധിപത്യത്തിനായി ചാലൂക്യരും സമകാലീനരായ പല്ലവരും പരസ്പരം പോരാടിയിരുന്നു[1].

ആദ്യകാലതലസ്ഥാനമായിരുന്ന ഐഹോൾ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ഇത് മതകേന്ദ്രമായും പിൽക്കാലത്ത് വികസിച്ചു[1].

പുലികേശി രണ്ടാമന്റെ മരണശേഷം കിഴക്കൻ ചാലൂക്യർ കിഴക്കൻ ഡെക്കാനിൽ ഒരു പ്രത്യേക രാജ്യം ആയി. വെങ്ങി തലസ്ഥാനമാക്കി ഇവർ 11-ആം നൂറ്റാണ്ടുവരെ ഭരിച്ചു. പടിഞ്ഞാറൻ ഡെക്കാനിൽ 8-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ രാഷ്ട്രകൂടരുടെ ഉയർച്ച ബദാമി ചാലൂക്യരുടെ പതനത്തിനു കാരണമായി. 10-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ പടിഞ്ഞാറൻ ചാലൂക്യർ വീണ്ടും അധികാരം പുനഃസ്ഥാപിച്ചു. പടിഞ്ഞാറൻ ചാലൂക്യർ ബാസവകല്യാൺ തലസ്ഥാനമാക്കി 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഭരിച്ചു.

ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ
സമയരേഖ: വടക്കൻ സാമ്രാജ്യങ്ങൾ തെക്കൻ സാമ്രാജ്യങ്ങൾ വടക്കുപടിഞ്ഞാറൻ സാമ്രാജ്യങ്ങൾ

 ക്രി.മു. 6-ആം നൂറ്റാണ്ട്
 ക്രി.മു. 5-ആം നൂറ്റാണ്ട്
 ക്രി.മു. 4-ആം നൂറ്റാണ്ട്

 ക്രി.മു. 3-ആം നൂറ്റാണ്ട്
 ക്രി.മു. 2-ആം നൂറ്റാണ്ട്

 ക്രി.മു. 1-ആം നൂറ്റാണ്ട്
 ക്രി.വ. 1-ആം നൂറ്റാണ്ട്


 ക്രി.വ. 2-ആം നൂറ്റാണ്ട്
 ക്രി.വ. 3-ആം നൂറ്റാണ്ട്
 ക്രി.വ. 4-ആം നൂറ്റാണ്ട്
 ക്രി.വ. 5-ആം നൂറ്റാണ്ട്
 ക്രി.വ. 6-ആം നൂറ്റാണ്ട്
 ക്രി.വ. 7-ആം നൂറ്റാണ്ട്
 ക്രി.വ. 8-ആം നൂറ്റാണ്ട്
 ക്രി.വ. 9-ആം നൂറ്റാണ്ട്
ക്രി.വ. 10-ആം നൂറ്റാണ്ട്
ക്രി.വ. 11-ആം നൂറ്റാണ്ട്


(പേർഷ്യൻ ഭരണം)
(ഗ്രീക്ക് ആക്രമണങ്ങൾ)

(ഇന്ത്യയിലെ ഇസ്ലാമിക ആക്രമണങ്ങൾ‍)

(ഇസ്ലാമിക സാമ്രാജ്യങ്ങൾ)


ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 115–117. ഐ.എസ്.ബി.എൻ. 8174504931. 

"http://ml.wikipedia.org/w/index.php?title=ചാലൂക്യ_സാമ്രാജ്യം&oldid=1814481" എന്ന താളിൽനിന്നു ശേഖരിച്ചത്