ചാർളി ബിറ്റ് മൈ ഫിംഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാർളി ബിറ്റ് മൈ ഫിംഗർ - എഗൈൻ!
വീഡിയോയിലെ കാണുന്ന ഹാരിയും ചാർളിയും
അഭിനേതാക്കൾഹാരിയും ചാർളിയും
റിലീസിങ് തീയതി22 മേയ് 2007 (2007-05-22)
സമയദൈർഘ്യം55 സെക്കൻഡുകൾ

ഇന്റർനെറ്റിലെ ഏറ്റവും പ്രശസ്തമായ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ‌ യൂ ട്യൂബിൽ ഏറ്റവുമധികം കണ്ട വിഡിയോ ആണ് ചാർളി ബിറ്റ് മൈ ഫിംഗര് - എഗൈൻ! (‍Charlie Bit My Finger – Again!). 56 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ചാർളി ബിറ്റ് മൈ ഫിംഗർ വീഡിയോ 18 കോടിയിലധികം തവണ കണ്ടിട്ടുണ്ട്. രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള വീഡിയോയിൽ ബ്രിട്ടൻ സഹോദരങ്ങളായ മൂന്നു വയസ്സുകാരൻ ഹാരിയും ഒരു വയസ്സുകാരൻ ചാർളിയും ആണ് ഉള്ളത് . അനുജൻ ചാർളി ചേട്ടൻ ഹാരിയുടെ വിരൽ കടിക്കുന്നതും വേദനകൊണ്ടു പുളയുന്ന ചേട്ടന്റെ ഭാവ പ്രകടനങ്ങളുമാണ് വിഡിയോയിൽ ഉള്ളത്. 2007 മെയ്‌ മാസത്തിൽ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അമേരിക്കയിലുള്ള മുത്തച്ചന് കാണുവാൻ വേണ്ടി ബ്രിട്ടണിൽ നിന്നും കുട്ടികളുടെ പിതാവ് അപ്ലോഡ് ചെയ്ത വീഡിയോ പിന്നീട് ഈ കുട്ടികൾക്ക് വളരെയധികം പണവും പ്രശസ്തിയും നേടി കൊടുത്തു.[1][2].

അവലംബം[തിരുത്തുക]

  1. http://technology.timesonline.co.uk/tol/news/tech_and_web/the_web/article6898146.ece
  2. http://www.telegraph.co.uk/news/uknews/3564392/Finger-biting-brothers-become-YouTube-hit.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാർളി_ബിറ്റ്_മൈ_ഫിംഗർ&oldid=2155271" എന്ന താളിൽനിന്ന് ശേഖരിച്ചത്