ചാരമുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ചാരമുണ്ടി

പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Ciconiiformes
കുടുംബം: Ardeidae
ജനുസ്സ്‌: Ardea
വര്‍ഗ്ഗം: A. cinerea
ശാസ്ത്രീയനാമം
Ardea cinerea
Linnaeus, 1758
Light green: summerDark green: all yearBlue: winter
Light green: summer
Dark green: all year
Blue: winter

ഞാറവര്‍ഗ്ഗത്തില്പെട്ട നീലനിറമുള്ള കൊക്കുകളാണ്‌ ചാരമുണ്ടി എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Blue Heron. ശാസ്ത്രിയ നാമം: Ardea cinerea. കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്ന്‍ പറയാവുന്ന പക്ഷിയാണിത്. കഴുകനോളം വലിയതും വളരെ നീണ്ട കാലുകള്‍ ഉള്ളതും സുദീര്‍ഘവും ലോലവുമായ കഴുത്തുകള്‍ ഉള്ള ഒരു നീര്‍പ്പക്ഷി എന്നാണ്‌ പ്രൊഫ. നീലകണ്ഠന്‍ ഇതിനെ നിര്‍‌വചിച്ചിരിക്കുന്നത്. [1]

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ചാര നിറമാണ്‌ ഇവയുടെ പ്രത്യേകത, മുണ്ടി എന്നത് ഞാറവര്‍ഗ്ഗത്തില്‍ പെടുന്ന കൊറ്റികള്‍ക്കുള്ള പേരാണ്‌. അതിനാല്‍ ചാരമുണ്ടി എന്ന പേര്‍. പ്രാദേശികമായി മറ്റു പേരുകളില്‍ (ഉദാ: ചാരക്കൊക്ക്, നീലക്കൊക്ക്) അറിയപ്പെടുന്നുമുണ്ട്.

[തിരുത്തുക] ആവാസാവ്യവസ്ഥകള്‍

മിതശീതോഷ്ണമേഖലകളില്‍, പ്രത്യേകിച്ച് യൂറോപ്പ്, ഏഷ്യ,ആഫ്രിക്കയുടെ ചിലഭാഗങ്ങളാണ്‍ ഇവയുടെ ആവാസ കേന്ദ്രങ്ങള്‍. കേരളത്തില്‍ ഇവ ദേശാടനക്കിളികളായി മഞ്ഞുകലത്തിനോടനുബന്ധിച്ച് കാണപ്പെടുന്നു. ഉഷ്ണകാലമാവുന്നതോട് വീണ്ടും തണുപ്പുള്ള മറ്റു സ്ഥലങ്ങളെ ലക്ഷ്യമാക്കി പോകുകയും ചെയ്യും.

[തിരുത്തുക] പ്രത്യേകതകള്‍

[തിരുത്തുക] ശാരീരികം

വളരെ നീണ്ട കാലുകള്‍ ം സുദീര്‍ഘവും ലോലവുമായ കഴുത്തുകള്‍

കഴുകനോളം വലിപ്പം ഉണ്ട്. കഴുത്ത് നീട്ടി നില്‍കുമ്പോള്‍ ഒരു മീറ്ററോളം ഉയരം കാണും. ചിറകുകള്‍ക്ക് 175-195 സെ.മീ വിസ്തൃതി ഉണ്ടാകും. തൂക്കം ഒന്നോ രണ്ടൊ കിലോഗ്രാം വരും. ചിറകുകള്‍ക്ക് നല്ല വീതിയും നീളവുമുണ്ട്.

[തിരുത്തുക] സ്വഭാവസവിശേഷതകള്‍

മനുഷ്യനെ പേടിക്കുന്ന കൊക്കാണിത്. മറ്റു കൊക്കുകള്‍ കാലികള്‍ക്കടുത്തോ കര്‍ഷകര്‍ നിലമുഴിന്നിടത്തോ ചെല്ലാന്‍ ഭയപ്പെടാത്തപ്പോള്‍ ഇവ അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു.

[തിരുത്തുക] അവലംബം

  1. കെ.കെ., ഇന്ദുചൂഡന്‍. കേരളത്തിലെ പക്ഷികള്‍. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. 

[തിരുത്തുക] ബന്ധുക്കള്‍

ചെറുമുണ്ടി, കാലിമുണ്ടി എന്നിവയേയും കാണാം

[തിരുത്തുക] കുറിപ്പുകള്‍

"http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം