ചാമ്പൽ മലയണ്ണാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grizzled Giant Squirrel
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Rodentia
കുടുംബം: Sciuridae
ജനുസ്സ്: Ratufa
വർഗ്ഗം: R. macroura
ശാസ്ത്രീയ നാമം
Ratufa macroura
(Pennant, 1769)

കേരളത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിലും തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂർ വനപ്രദേശങ്ങളിലും മാത്രം കാണുന്ന തദ്ദേശീയ ജീവിയാണ് ചാമ്പൽ മലയണ്ണാൻ (Grizzled Giant Squirrel- Ratufa macroura(Pennant)). വൻ‌വൃക്ഷങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിൽ കണ്ടുവരുന്ന വലിയ മലയണ്ണാനോടൊപ്പം(Malabar Giant Squirrel) വലിപ്പം കാണാറില്ല. വംശനാശോന്മുഖത്വം മൂലം ഇവ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്[1]. ശ്രീലങ്കയിലും ചാമ്പൽ മലയണ്ണാന്റെ മറ്റൊരു ഉപവിഭാഗത്തെ കണ്ടുവരുന്നു (Ratufa macroura dandolena).

പ്രത്യേകതകൾ[തിരുത്തുക]

ചാമ്പൽ മലയണ്ണാന്റെ പുറംഭാഗം ചെമ്പൻ നിറമായിരിക്കും, തലയുടെ മുകളിൽ കറുത്ത നിറം തൊപ്പിപോലുണ്ടാവും നീണ്ട വാലിലെ രോമങ്ങൾക്ക് വെള്ളയും ചെമ്പൻ നിറവുമാണ്. അടിഭാഗം ചെളിപിടിച്ച വെള്ളനിറം പോലെ അനുഭവപ്പെടും. വൃക്ഷങ്ങൾ കൂടുതലുള്ളയിടങ്ങളിലാണ് സാധാരണ കാണുന്നത്. പകൽ സമയങ്ങളിൽ വാൽ തൂക്കിയിട്ട് മരച്ചില്ലകളിൽ കിടന്നുറങ്ങുന്നതായി കാണാറുണ്ട്. പൊതുവേ മന്ദമായ ചലനങ്ങളും, നിശ്ശബ്ദമായ സ്വഭാവരീതിയും ചാമ്പൽ മലയണ്ണാനിഷ്ടപ്പെടുന്നുവെങ്കിലും അപകടസൂചനയുള്ളപ്പോൾ ചില്ലറ ശബ്ദങ്ങൾ മുഴക്കുന്ന ഈ ജീവികൾ, അത്തരം സന്ദർഭങ്ങളിൽ ദ്രുതഗതിക്കാരുമാണ്.

പ്രത്യുത്പാദനകാലങ്ങളിൽ ഇവയുടെ രോമക്കുപ്പായം പ്രത്യേക തിളക്കം നേടുന്നു. അടിഭാഗം സ്വർണ്ണനിറം ചാലിച്ചു ചേർത്തതുപോലിരിക്കും. ഇക്കാലങ്ങളിൽ ഇവയെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇലകളാൽ മൂടപ്പെട്ട ശിഖരങ്ങളിൽ ഇലകളും നാരുകളുമൊക്കെ കൊണ്ടുണ്ടാക്കുന്ന കൂടുകളിലാവും കുഞ്ഞുങ്ങളെ പ്രസവിച്ചു പോറ്റുക. കുട്ടികൾ വലുതായാൽ വീണ്ടും സ്വതന്ത്രജീവിതം ആരംഭിക്കുന്നു.

ചാമ്പൽ മലയണ്ണാൻ തികഞ്ഞ സസ്യഭുക്കാണ്. കായ്കൾ, പഴങ്ങൾ, പൂമ്പൊടി, തേൻ മുതലായവയാണ് ഇഷ്ടഭക്ഷണം.

അവലംബം[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ചാമ്പൽ മലയണ്ണാൻ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
  1. ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ


"http://ml.wikipedia.org/w/index.php?title=ചാമ്പൽ_മലയണ്ണാൻ&oldid=1693633" എന്ന താളിൽനിന്നു ശേഖരിച്ചത്