ചാമരാജനഗർ ജില്ല
| ചാമരാജനഗർ ജില്ല Chamarajanagara |
|
|---|---|
| — ജില്ല — | |
| സ്ഥാനം: 12°00′N 77°18′E / 12°N 77.3°Eസ്ഥാനം: 12°00′N 77°18′E / 12°N 77.3°E | |
| Country | India |
| State | കർണ്ണാടക |
| Headquarters | ചാമരാജനഗർ |
| താലൂക്കുകൾ | യെലന്തൂർ, ഗുണ്ടൽപേട്ട്, ചാമരാജനഗര, കൊള്ളേഗൽ, ഹനൂർ |
| ഭരണം | |
| • Deputy Commissioner | |
| വിസ്തീർണ്ണം | |
| • മൊത്തം | 5,101 km2 ([ sq mi) |
| ജനസംഖ്യ (2001) | |
| • മൊത്തം | 9,65,462 |
| • ജനസാന്ദ്രത | 189/km2 ([[C/sq mi) |
| Languages | |
| • Official | കന്നഡ |
| സമയമേഖല | IST (യു.റ്റി.സി.+5:30) |
| PIN | 571 3xx |
| Telephone code | 08226 |
| വാഹന രജിസ്ട്രേഷൻ | KA-10 |
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് ചാമരാജനഗർ. ചാമരാജനഗർ ടൗൺ ആണ് ഇതിന്റെ ആസ്ഥാനം. 5 താലൂക്കുകൾ ഉള്ള ചാമരാജനഗർ ജില്ല രൂപീകരിച്ചത് 1998ലാണ്. അതു വരെ മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ ജില്ല.
ഭൂമിശാസ്ത്രം [തിരുത്തുക]
കർണ്ണാടകത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചാമരാജനഗർ ജില്ല കേരളവും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു. തെക്കു-പടിഞ്ഞാറു ഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയുമായും, തെക്കുഭാഗത്ത് തമിഴ്നാട്ടിലെ നീലഗിരി ജില്ലയുമായും, തെക്കു-കിഴക്ക് ഭാഗത്ത് തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളുമായും, കിഴക്കു ഭാഗത്ത് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയുമായും,വടക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ കർണ്ണാടകത്തിലെ മൈസൂർ ജില്ലയുമായും വടക്കു-കിഴക്ക് ഭാഗത്ത് കർണ്ണാടകത്തിലെ ബാംഗളൂർ മാണ്ഡ്യ എന്നീ ജില്ലകളുമായും അതിർത്തി പങ്കിടുന്നു.
കൃഷി [തിരുത്തുക]
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.പ്രധാന കാർഷിക വിളകൾ കടല,റാഗി,കരിമ്പ്,മഞ്ഞൾ,വാഴ, ഉള്ളി എന്നിവയാണ്.ഇതിനു പുറമെ പൂകൃഷിയും ഇവിടെ വ്യാപകമാണ്. വരണ്ട കാലാവസ്ഥയാണ് ഇവിടെ.കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഈ ജില്ലയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ്.മലയാളികൾ ധാരാളമായി കുടിയേറി ഇവിടെ ഇഞ്ചികൃഷി നടത്തുന്നുണ്ട്.