ചാത്തനാത്ത് അച്യുതനുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധുനിക തലമുറയിൽപ്പെട്ട പ്രമുഖനായ കവിയും സൗന്ദര്യശാസ്ത്ര പണ്ഡിതനും സാഹിത്യഗവേഷകനും ഗദ്യസാഹിത്യകാരനും അദ്ധ്യാപകനുമാണ്[1] ചാത്തനാത്ത് അച്യുതനുണ്ണി (ജനനം :10 മാർച്ച് 1939).

ജീവിതരേഖ[തിരുത്തുക]

മേനാക്കയ്‌മൾ വാസുദേവനുണ്ണിത്താന്റെയും ചാത്തനാത്ത്‌ മാധവിക്കുട്ടിയമ്മയുടെയും മകനായി ഗുരുവായൂരിൽ ജനിച്ചു. സാഹിത്യവിശാരദ, എം. എ. സംസ്‌കൃതം, എം. എ. മലയാളം. പി. എച്ച്‌. ഡി. ബിരുദങ്ങൾ നേടി.

1957 മുതൽ ‘64 വരെ ഹൈസ്‌കൂളിലും 1965 മുതൽ പത്തനംതിട്ട കാതൊലിക്കറ്റ്‌ കോളേജിലും അദ്ധ്യാപകനായിരുന്നു. 1971 മുതൽ കാലിക്കറ്റ്‌ സർവകലാശാല മലയാളവിഭാഗത്തിൽ. കാലിക്കറ്റ് സർവ്വകലാശാലയിലെ ആദ്യത്തെ ഗവേഷകവിദ്യാർത്ഥി കൂടിയായിരുന്നു അവിടെ അദ്ധ്യാപകനായി ചേർന്ന അച്യുതനുണ്ണി. 1983ൽ പ്രൊഫസറായി. 1986 മുതൽ വകുപ്പദ്ധ്യക്ഷൻ. ഇപ്പോൾ ഭാഷാ ഫാക്കൽറ്റി ഡീൻ.

1955 മുതൽ ആനുകാലികങ്ങളിൽ ഒട്ടേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌; പ്രബന്ധങ്ങളും. വളളത്തോൾ വിദ്യാപീഠം (ശുകപുരം) സ്‌ഥാപകസെക്രട്ടറി. തിരൂർ തുഞ്ചൻസ്‌മാരകത്തിന്റെ വൈസ്‌ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.[2]

കൃതികൾ[തിരുത്തുക]

  • തിരുനടയിൽ
  • ലയം
  • ദേവാനാംപ്രിയഃ
  • സ്വപ്‌നവാസവദത്തം
  • ഭാഷ ഒരു പഠനം
  • വർത്തമാനപ്പുസ്‌തകത്തിന്‌ ഒരവതാരിക
  • ശൈലീവിജ്ഞാനം സമകാലപഠനങ്ങൾ
  • സാഹിത്യ ഗവേഷണം
  • പ്രബന്ധരചനയുടെ തത്ത്വങ്ങൾ
  • രീതിദർശനം
  • അലങ്കാരശാസ്‌ത്രം മലയാളത്തിൽ
  • കവികണ്‌ഠാഭരണം
  • ധ്വന്യാലോകം
  • വാങ്ങ്‌മയം
  • തെരഞ്ഞെടുത്ത കവിതകൾ
  • സാഹിത്യമീമാംസ- താരതമ്യപരിപ്രേക്ഷ്യം

പുരസ്കാരം[തിരുത്തുക]

  • കേരളസാഹിത്യ അക്കാദമി പുരസ്കാരം (1987)
  • കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം (2011)[3]
  • സഹൃദയവേദി പുരസ്കാരം (1988)
  • മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ

അവലംബം[തിരുത്തുക]

  1. "സംഭാഷണം" (PDF). മലയാളം വാരിക. 2013 മെയ് 17. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-05. Retrieved 2012-08-02.
  3. www.keralasahityaakademi.org/ml_awardb.htm/Award-Announcement- 2012.pdf