ചന്ദ്രോത്സവം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചന്ദ്രോത്സവം | |
|---|---|
വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | രഞ്ജിത്ത് |
| നിർമ്മാണം | സന്തോഷ് ദാമോദരൻ |
| രചന | രഞ്ജിത്ത് |
| അഭിനേതാക്കൾ | മോഹൻലാൽ രഞ്ജിത്ത് മുരളീ മേനോൻ മീന |
| സംഗീതം | വിദ്യാസാഗർ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | അഴകപ്പൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സ്റ്റുഡിയോ | ദാമർ സിനിമാസ് |
| വിതരണം | ദാമർ ഫിലിംസ് |
| റിലീസിങ് തീയതി | 2005 ഏപ്രിൽ 14 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം നിർവ്വഹിച്ച മലയാള ചലച്ചിത്രം ചന്ദ്രോത്സവം 2005-ൽ സിനിമാ പ്രദർശനശാലകളിൽ എത്തി. ദാമർ ഫിലിംസ് പ്രേക്ഷകർക്ക് വിതരണം ചെയ്തിരിക്കുന്നു. മോഹൻലാൽ, മീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – ചിറയ്ക്കൽ ശ്രീഹരി
- രഞ്ജിത്ത് – രാമനുണ്ണി
- മുരളീ മേനോൻ – മേനോത്ത് ബാലചന്ദ്രൻ
- മീന – ഇന്ദുലേഖ
- കൊച്ചിൻ ഹനീഫ – ശ്രീധരൻ
- ജഗദീഷ് – കുട്ടിരാമൻ
- സായി കുമാർ – കരുണാകരൻ
- സ്ഫടികം ജോർജ്ജ് – സർക്കിൾ ഇൻസ്പെക്ടർ കുര്യൻ
- സംവൃത സുനിൽ – മാളവിക
- ജയകൃഷ്ണൻ – നവീൻ
- അഗസ്റ്റിൻ – ജോസ്
- ശ്രീരാമൻ – കുഞ്ഞൂട്ടി
- ഭീമൻ രഘു – പീതാംബരൻ
- വി. ദക്ഷിണാമൂർത്തി – ദേവനാരായണ സ്വാമി
- മണിയൻപിള്ള രാജു – സർക്കിൾ ഇൻസ്പെക്ടർ സുഗതൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- മീന ഗണീഷ് – രാമനുണ്ണിയുടെ അമ്മ
- സീനത്ത് – ശാന്ത
- ഖുശ്ബു – ഡോക്ടർ ദുർഗ്ഗ
- സന്തോഷ് – സഹദേവൻ
സംഗീതം [തിരുത്തുക]
ഗാനരചന ഗിരീഷ് പുത്തഞ്ചേരി. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ
- ഗാനങ്ങൾ
- മുറ്റത്തെത്തും തെന്നലേ – കെ. ജെ. യേശുദാസ്
- നിജദാസ വരദ – കെ. എസ്. ചിത്ര
- പൊന്മുളം തണ്ട് മൂളും – കെ. എസ്. ചിത്ര
- ചെമ്പട പട – എം. ജി. ശ്രീകുമാർ
- ശോബില്ലു – കെ. ജെ. യേശുദാസ്
- ആരാരും കാണാതെ – പി. ജയചന്ദ്രൻ
- ആരാരും കാണാതെ – സുജാത മോഹൻ
- ആരാരും കാണാതെ – പി. ജയചന്ദ്രൻ, സുജാത മോഹൻ
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: അഴകപ്പൻ
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: സുരേഷ് കൊല്ലം
- സംഘട്ടനം: ത്യാഗരാജൻ
- ചമയം: ഡി. യു. ശങ്കർ
- പ്രൊഡക്ഷൻ കണ്ട്രോളർ: ആന്റോ ജോസഫ്
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിചൊല്ലുകളിലെ ചന്ദ്രോത്സവം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചന്ദ്രോത്സവം
- ചന്ദ്രോത്സവം – മലയാളസംഗീതം.ഇൻഫോ