ചന്ദ്രശേഖര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Chandra Shekhar
ചന്ദ്രശേഖര്‍

In office
November 10, 1990 – June 21, 1991
മുന്‍ഗാമി Vishwanath Pratap Singh
പിന്‍ഗാമി P. V. Narasimha Rao

ജനനം ജൂലൈ 1 1927(1927-07-01)
Ibrahimpatti, United Provinces, British India
മരണം ജൂലൈ 8 2007 (പ്രായം 80)
New Delhi, National Capital Territory of Delhi, India
രാഷ്ട്രീയപാര്‍ട്ടി Janata Dal / Samajwadi Janata Party (Rashtriya)
Religion Hindu

ചന്ദ്രശേഖര്‍ സിംഗ് ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1927 ജൂലൈ 1-നു ജനിച്ചു. 1962 മുതല്‍ 1967 വരെ ചന്ദ്രശേഖര്‍ രാജ്യസഭാംഗമായിരുന്നു.

വി.പി. സിംഗിനോടൊപ്പം ജനതാദള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ചന്ദ്രശേഖര്‍ ജനതാദള്‍ പിളര്‍ത്തി പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപീകരിച്ച ചന്ദ്രശേഖര്‍ ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായി. എങ്കിലും മന്ത്രിസഭയുടെ കാലാവധി 7 മാസമേ നീണ്ടുനിന്നുള്ളൂ. കോണ്‍ഗ്രസ് പുറമേനിന്നുള്ള പിന്തുണ പിന്‍‌വലിച്ചപ്പോള്‍ മാര്‍ച്ച് 6, 1991-ന് ചന്ദ്രശേഖര്‍ രാജിവെച്ചു. എങ്കിലും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടര്‍ന്നു.

പാര്‍ലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ചന്ദ്രശേഖര്‍ എന്നും ശ്രദ്ധാലുവായിരുന്നു. 1995 ഇല്‍ ഏറ്റവും മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള അവാര്‍ഡ് ചന്ദ്രശേഖറിനു ലഭിച്ചു. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ചന്ദ്രശേഖര്‍.

ചന്ദ്രശേഖര്‍ ഇപ്പോഴും ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമാണ്. സമാജ്‌വാദി ജനതാ പാര്‍ട്ടി അംഗമാണ് അദ്ദേഹം.

[തിരുത്തുക] ചരമം

2007 ജൂലൈ 8-നു ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ വെച്ച് ചന്ദ്രശേഖര്‍ അന്തരിച്ചു. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്ത സംബന്ധിയായ രോഗമായിരുന്നു മരണകാരണം.[1]

[തിരുത്തുക] അവലംബം

  1. http://www.hindu.com/thehindu/holnus/000200707081001.htm


ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്രുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി.പി. സിംഗ്ചന്ദ്രശേഖര്‍പി.വി. നരസിംഹ റാവുഎ.ബി. വാജ്‌പേയിഎച്ച്.ഡി. ദേവഗൗഡഐ.കെ. ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം