ചന്ദ്രഗുപ്തന്‍ ഒന്നാമന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചന്ദ്രഗുപ്തന്റെ രണ്ട് മുന്‍‌ഗാമികളുടെ പട്ടം മഹാരാജന്‍ എന്നായിരുന്നു; എന്നാല്‍ ചന്ദ്രഗുപ്തന്‍' തന്റെ ലിഖിതങ്ങളില്‍ മഹാരാജാധിരാജന്‍ എന്ന് എഴുതിയിരിക്കുന്നു. ഇതിനാല്‍ ചന്ദ്രഗുപ്തനെ ആദ്യത്തെ ഗുപ്ത ചക്രവര്‍ത്തിയായി പരിഗണിക്കാം. പുരാണങ്ങള്‍ അനുസരിച്ച് ഗുപ്തര്‍ പ്രയാഗ്, സാകേത്, മഗധ തുടങ്ങിയ പ്രദേശങ്ങള്‍ (ജനപദങ്ങള്‍) ഭരിച്ചു. ഗുപ്തരെക്കുറിച്ചുള്ള പുരാണ പരാമര്‍ശങ്ങള്‍ സമുദ്രഗുപ്തന്റെ ഭരണത്തിനു മുന്‍പുള്ളതാണ്. ഇതിനാല്‍ ഇത് ചന്ദ്രഗുപ്തന്‍ I ഭരിച്ച പ്രദേശങ്ങളാണെന്ന് അനുമാനിക്കാം.

ചന്ദ്രഗുപ്തന് മഗധയുടെ മേല്‍ ഭരണാധികാരം ലഭിച്ചത് ലിച്ഛാവികളുമായി ഉണ്ടായ വിവാഹ ബന്ധം നിമിത്തമാണെന്ന് കരുതുന്നു. ചന്ദ്രഗുപ്തന്റെ പിന്‍ഗാമിയായ സമുദ്രഗുപ്തന്‍ തന്റെ ലിഖിതങ്ങളിലൊന്നില്‍ സ്വയം ലിച്ഛാവിദൗഹിത്ര എന്ന് വിശേഷിപ്പിക്കുന്നു (സമുദ്രഗുപ്തന്റെ അമ്മ ഒരു ലിച്ഛാവി ആയിരുന്നെന്ന് ഇത് അര്‍ത്ഥമാക്കുന്നു). തന്റെ പിതാവിന്റെ വംശത്തിനു പകരം മാതാവിന്റെ വംശമാണ് സമുദ്രഗുപ്തന്‍ ഉപയോഗിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചന്ദ്രഗുപ്തനും ലിച്ഛാവി രാജകുമാരിയായ കുമാരദേവിയുമായി നടന്ന വിവാഹത്തെ അനുസ്മരിക്കുന്ന പല നാണയങ്ങളും സമുദ്രഗുപ്തന്‍ ഇറക്കിയിട്ടുണ്ട്.

ലഭ്യമായ മിക്ക വിവരസ്രോതസ്സുകളും പ്രതിപാദിക്കുന്നത് ചന്ദ്രഗുപ്തന്റെ ഭരണകാലം ക്രി.വ. 319 - 335 ആണെന്നാണ്.

[തിരുത്തുക] അവലംബം

  • R. K. Mookerji, The Gupta Empire, 4th edition. Motilal Banarsidass, 1959.
  • R. C. Majumdar, Ancient India, 6th revised edition. Motilal Banarsidass, 19


മുന്‍ഗാമി
ഘടോത്കച
as Gupta Ruler
ഗുപ്ത ചക്രവര്‍ത്തി
320 – 335
പിന്‍ഗാമി
സമുദ്രഗുപ്തന്‍
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം