ചതുരപ്പയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Winged Bean
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
Tribe: Phaseoleae
ജനുസ്സ്: Psophocarpus
വർഗ്ഗം: P. tetragonolobus
ശാസ്ത്രീയ നാമം
Psophocarpus tetragonolobus
(L.) D.C.

പയർ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് ചതുരപ്പയർ (Winged_bean). ശാത്രനാമം :Psophocarpus tetragonolobus.

പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല. വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും .ചതുരാകൃതിയിലുള്ള പയറിന്റെ രൂപം മൂലമാണ് ഈ പേര് ലഭിച്ചത്. ചതുരപ്പയറിന് 15 സെ മീ ശരാശരി വലുപ്പം ഉണ്ടാവും .ചതുരപ്പയർ സമൂലം ഭക്ഷ്യയോഗ്യമാണ്. വീട്ടുവളപ്പിൽ വളർത്താൻ പറ്റിയ ഈ ചെടി മാംസ്യത്തിന്റെ കലവറയാണ്. കീടശല്യം പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഇറച്ചിപ്പയർ എന്നും ഇത് അറിയപ്പെടുന്നു.


"http://ml.wikipedia.org/w/index.php?title=ചതുരപ്പയർ&oldid=1694524" എന്ന താളിൽനിന്നു ശേഖരിച്ചത്