ചടയൻ ഗോവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചടയൻ ഗോവിന്ദൻ


അഞ്ചാം കേരള നിയമസഭാംഗം
നിയോജക മണ്ഡലം അഴീക്കോട്

ജനനം 1931 സെപ്റ്റംബർ 0(1931-09-00)[1]
മരണം 1998 സെപ്റ്റംബർ 9(1998-09-09) (പ്രായം 67)
ദേശീയത ഇന്ത്യൻ Flag of India.svg
രാഷ്ടീയകക്ഷി സി.പി.ഐ.(എം) South Asian Communist Banner.png

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയുമായിരുന്നു ചടയൻ ഗോവിന്ദൻ ( 1931 - സെപ്റ്റംബർ 9 1998).

ജീവിതരേഖ [തിരുത്തുക]

കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ കുഞ്ഞപ്പ-കല്യാണി ദമ്പതികളുടെ മകനായി 1931 ലാണ് ചടയൻ ഗോവിന്ദൻ ജനിച്ചത്‌. പാവപ്പെട്ട കുടുംബം ആയതിനാൽ അഞ്ചാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു നെയ്ത്ത് വേലയ്ക്കു പോയി. 1948-ൽ കമ്യുണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ ചടയൻ നിരവധി തൊഴിലാളി വർഗ സമരങ്ങൾ നയിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (1977-1979) അഴീക്കോട് നിയമസഭാമണ്ഡലം [2] എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്റ്റംബർ ഒമ്പതിന് അന്തരിച്ചു[3].

ചടയൻ ഗോവിന്ദന്റെ ശവകുടീരം

അവലംബം [തിരുത്തുക]

  1. http://www.niyamasabha.org/codes/members/m120.htm
  2. http://www.niyamasabha.org/codes/mem_1_5.htm
  3. http://www.cpimkerala.org/chadayan-19.php
"http://ml.wikipedia.org/w/index.php?title=ചടയൻ_ഗോവിന്ദൻ&oldid=1765179" എന്ന താളിൽനിന്നു ശേഖരിച്ചത്