ചങ്ങനാശ്ശേരി തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates9°26′56.63″N 76°32′55.19″E / 9.4490639°N 76.5486639°E / 9.4490639; 76.5486639
ജില്ലകോട്ടയം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 6.36 മീറ്റർ
പ്രവർത്തനം
കോഡ്CGY[1]
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം
തുറന്നത്1958
വൈദ്യുതീകരിച്ചത്2005[൧]
കായംകുളം -
കോട്ടയം -
എറണാകുളം തീവണ്ടി പാത
എറണാകുളം
തൃപ്പൂണിത്തുറ
വൈക്കം റോഡ്
കോട്ടയം
ചങ്ങനാശേരി
തിരുവല്ല
ചെങ്ങന്നൂർ
മാവേലിക്കര
കായംകുളം

ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്ന തിരുവനന്തപുരം ഡിവിഷനിലെ പ്രധാന തീവണ്ടി നിലയങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി തീവണ്ടി നിലയം. ചങ്ങനാശ്ശേരി നഗരത്തിൽ (കേരളം, ഇന്ത്യ) സ്ഥിതിചെയ്യുന്ന ഈ തീവണ്ടി നിലയം കോട്ടയം വഴിയുള്ള എറണാകുളം - തിരുവനന്തപുരം പ്രധാന റെയിൽവേ പാതയിൽ കോട്ടയത്തിനും തിരുവല്ലയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. പല ദീർഘദൂര സർവ്വീസ് തീവണ്ടികൾക്കും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ചരിത്രം[തിരുത്തുക]

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലൂടെ ആദ്യ തീവണ്ടി ഓടിയത് കേരളപ്പിറവിക്കു ശേഷം 1958-ലാണ്[2]. കേരളം രൂപം കൊള്ളുന്ന അവസരത്തിൽ എറണാകുളത്തും, തിരുവനന്തപുരത്തും റെയിൽ ഗതാഗതം സജ്ജമായിരുന്നെങ്കിലും ഇവ തമ്മിൽ നേരിട്ടു ബന്ധിപ്പിച്ചിരുന്നില്ല. 1956-ൽ എറണാകുളത്തു നിന്നും കോട്ടയം വരെ മീറ്റർ ഗേജ് പാത നിർമ്മിക്കുകയും അതിനുശേഷം 1958-ൽ കോട്ടയത്തു നിന്നും ചങ്ങനാശ്ശേരി വഴി കൊല്ലം വരെ അതു നീട്ടുകയും ചെയ്തു. (1958-ലാണ് എറണാകുളത്തെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്നത്) ചെങ്കോട്ട വഴി കൊല്ലത്തേയും, തുടർന്ന് തിരുവനന്തപുരത്തേയും 1931-ൽ റെയിൽ ബന്ധിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരിയിലൂടെ ഉള്ള മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാറ്റി റെയിൽ ഗതാഗതം ആരംഭിച്ചത് 1976-ൽ കേരളാ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്താണ്[3][4].


നിർത്തുന്ന തീവണ്ടികൾ[തിരുത്തുക]

തീവണ്ടി നമ്പർ പേര് ആരംഭം അവസാനം
16343/16344 അമൃത എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ പാലക്കാട് ടൗൺ
16347/16348 തിരുവനന്തപുരം--മംഗലാപുരം എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ മംഗലാപുരം സെൻട്രൽ
12695/12696 തിരുവനന്തപുരം--ചെന്നൈ മെയിൽ തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെൻട്രൽ
16629/16630 മലബാർ എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ മംഗലാപുരം സെൻട്രൽ
16303/16304 വഞ്ചിനാട് എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ എറണാകുളം ജങ്ക്ഷൻ
16381/16382 ജയന്തി ജനത എക്സ്പ്രസ്സ് കന്യാകുമാരി മുംബൈ സി.എസ്.ടി
16301/16302 വേണാട് എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ ഷൊർണൂർ ജംഗ്ഷൻ
12623/12624 തിരുവനന്തപുരം--ചെന്നൈ സൂപ്പർഫാസ്റ്റ് തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെൻട്രൽ
16649/16650 പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ മംഗലാപുരം സെൻട്രൽ
17229/17230 ശബരി എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ ഹൈദരാബാദ്
12625/12626 കേരളാ എക്സ്പ്രസ്സ് തിരുവനന്തപുരം സെൻട്രൽ ന്യൂഡൽഹി ജംഗ്ഷൻ
16525/16526 ഐലന്റ് എക്സ്പ്രസ്സ് കന്യാകുമാരി ബാംഗ്ലൂർ സിറ്റി
56387/56388 കായംകുളം-എറണാകുളം പാസഞ്ചർ കായംകുളം ജംഗ്ഷൻ എറണാകുളം ജങ്ക്ഷൻ
56304/56305 നാഗർകോവിൽ-കോട്ടയം പാസഞ്ചർ നാഗർകോവിൽ ജംഗ്ഷൻ /കൊല്ലം ജംഗ്ഷൻ കോട്ടയം
56391/56392 എറണാകുളം-കൊല്ലം പാസഞ്ചർ കൊല്ലം ജംഗ്ഷൻ എറണാകുളം ജങ്ക്ഷൻ /കോട്ടയം
56393/56394 കൊല്ലം-കോട്ടയം പാസഞ്ചർ കൊല്ലം ജംഗ്ഷൻ കോട്ടയം

ഇവിടെ ഇറങ്ങിയാൽ[തിരുത്തുക]

2.5 കിലോമീറ്റർ ദൂരെയാണ് വാഴപ്പള്ളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ചങ്ങനാശ്ശേരി തീവണ്ടിനിലയമാണ് കുട്ടനാടിനോട് ചേർന്നുള്ള ഒരു പ്രധാന തീവണ്ടിനിലയം.

തേക്കടി തുടങ്ങീയ ഹൈറേഞ്ചുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ ചങ്ങനാശ്ശേരി തീവണ്ടിനിലയത്തിൽ ഇറങ്ങാവുന്നതാണ്,

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  • ^ 2003-ൽ വൈദ്യുതീകരണം നടന്നെങ്കിലും 2005 മുതലാണ് വൈദ്യുതത്തീവണ്ടികൾ ഓടാനാരംഭിച്ചത്

അവലംബം[തിരുത്തുക]