കൊട്ടയ്ക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചകിരിപ്പഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊട്ടയ്ക്ക യുടെ കായ് വലുപ്പം ആകെ രണ്ട് ചെറുപയർ മണിയുടെ വലുപ്പമെ ഉള്ളൂ. ഇവിടെ പറയുന്നത് നെടുകെ പിളർന്ന് രണ്ടാക്കി അതിൽ എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിയ്ക്കാം എന്നതാണ് . സത്യത്തിൽ വിവരണം തെറ്റായതാണ്. മരോട്ടി എന്ന വ്യക്ഷത്തിന്റെ കായയാണ് പറഞ്ഞത് എങ്കിൽ ശരിയായിരുന്നു. തെറ്റ് പ്രചരിപ്പിയ്ക്കാൻ പാടില്ല. ആയതിനാൽ തിരുത്തൽ വരുത്തി പ്രസിദ്ധീകരിയ്ക്കാൻ സവിനയം അപേക്ഷ . കൊട്ടയ്ക്ക ചെറുസസ്യമാണ്. പക്ഷികളാണ് കൂടുതലും ഭക്ഷിക്കാറ്. ഇതിന്റെ കായ കുട്ടികൾ എടുത്ത് കളി തോക്ക് ഉണ്ടാക്കി (മരച്ചീനിയുടെ കമ്പ് ഉണക്കി ഉള്ളിലെ ചോറ് കളഞ്ഞ് അതിൽ ഈ കായ വെടി ഉണ്ടായായ്. നിക്ഷേപിച്ച് നല്ല ബലമുള്ള കമ്പ് പിസ്‌റ്റൺ പോലേ മറ്റേ അറ്റത്ത് നിന്ന് തള്ളി കളിക്കും ) . കളിക്കാറുണ്ട് ഇതിനെ നാട്ടിൽ പുറങ്ങളിൽ കൊട്ടെ തൊക്ക് എന്നാണ് പറയാറ് .


കൊട്ടയ്ക്ക
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
G. nervosa
Binomial name
Grewia nervosa
(Lour.) Panigrahi
Synonyms
  • Arsis rugosa Lour.
  • Fallopia nervosa Lour.
  • Grewia affinis Lindl.
  • Grewia microcos L.
  • Grewia muenterii Walp.
  • Grewia ulmifolia Roxb.
  • Microcos glabra Jack
  • Microcos mala Buch.-Ham.

കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു ചെറിയ മരമാണ് കൊട്ടയ്ക്ക.(ശാസ്ത്രീയനാമം: Grewia nervosa). ചിലയിടങ്ങളിൽ ഇതിനെ ചകിരിപ്പഴം എന്നും പറയുന്നു. അതേ സമയം മറ്റുചിലയിടങ്ങളിൽ കണലി കായയെയാണ് കൊട്ടക്കായ എന്ന് പറയുന്നത്. ഈ മരം പൂത്താൽ അമേധ്യത്തിന്റെ (മലത്തിന്റെ) മണമാണ്. ഇതിന്റെ കായ നെടുകെ പിളർന്നു എണ്ണയൊഴിച്ച് തിരിയിട്ട് പണ്ടൊക്കെ ഉത്സവകാലങ്ങളിൽ ദീപം തെളിയിക്കാറുണ്ടായിരുന്നു. ഇക്കാലത്തും (ക്രിസ്ത്വബ്ദം 2013) കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇത് പതിവാണ്.

ഇതിന്റെ കായ ഉപയോഗിച്ച് കൊട്ടത്തോക്കിൽ ഉണ്ടയായി ഉപയോഗിക്കുന്നത് ബാല്യകാല വിനോദമാണ്. ചകിരിപ്പഴത്തിന്റെ കായ കൊട്ടത്തോക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കൊട്ടയ്ക്ക, കൊട്ടക്കായ എന്ന് പറയുന്നത്. വർണ്ണപ്പരപ്പൻ(Tricolor pied flat) ശലഭത്തിന്റെ പുഴുക്കൾ ഈ സസ്യത്തിന്റെ ഇലകൾ ആഹരിക്കാറുണ്ട്.

ഇതും കാണുക[തിരുത്തുക]

കണലി - ചിലയിടങ്ങളിൽ കൊട്ടക്കായ എന്ന് പറയുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊട്ടയ്ക്ക&oldid=3610139" എന്ന താളിൽനിന്ന് ശേഖരിച്ചത്