ചംബല്‍ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യേന്ത്യയിലെ ഒരു നദിയാണ് ചംബല്‍. യമുനാ നദിയുടെ ഒരു പോഷകനദിയാണിത്. ഇന്ത്യയിലെ അധികമായി മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദികളിലൊന്നാണിത്. നദിയുടെ 400 കിലോമീറ്ററിലധികം ചംബല്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിനകത്താണ് സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] ഉദ്ഭവം
മദ്ധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തിള്ള മഹൂ പട്ടണത്തില്‍ വിന്ധ്യ പര്‍വതനിരയുടെ തെക്കന്‍ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.
[തിരുത്തുക] പ്രയാണം
മദ്ധ്യപ്രദേശിലൂടെ വടക്ക്-വടക്ക് കിഴക്കന്‍ ദിശയില്‍ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിക്കുന്നു. പിന്നീട് രാജസ്ഥാനും മദ്ധ്യപ്രദേശിനുമിടയില്‍ ഒരു അതിര്‍ത്തി സൃഷ്ടിച്ചുകൊണ്ട് ഒഴുകുന്നു. അതിനുശേഷം തെക്ക് കിഴക്കന്‍ ദിശയിലേക്ക് തിരിഞ്ഞ് ഉത്തര്‍പ്രദേശില്‍വച്ച് യമുനയോട് ചേരുന്നു.
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |

