കാട്ടുപോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുപോത്ത്
Gaur 2 by N A Nazeer.jpg
കാട്ടുപോത്ത് വെള്ളം കുടിക്കുന്നു
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Artiodactyla
കുടുംബം: Bovidae
ഉപകുടുംബം: Bovinae
ജനുസ്സ്: Bos
വർഗ്ഗം: B. gaurus
ശാസ്ത്രീയ നാമം
Bos gaurus
Smith, 1827
പര്യായങ്ങൾ

Bos gour Hardwicke, 1827
Bos cavifrons Hodgson, 1837,
Bibos subhemachalanus Hodgson, 1837
Bos gaur Sundevall, 1846
Bos asseel Horsfield, 1851
Bubalibos annamiticus Heude, 1901

ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത് അഥവാ കാട്ടി (ഇംഗ്ലീഷ്: Gaur, ശാസ്ത്രീയനാമം: Bos gaurus). കേരളത്തിലെ വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. ഗോവ, ബീഹാർ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.

വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും.[2] ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ പുറത്തിറക്കിയിട്ടുള്ള ചുവന്ന ലിസ്റ്റിൽ 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70% ത്തോളം എണ്ണത്തിൽ കുറവു വന്നതായി കണക്കാക്കുന്നു. [1] ഇത് ആഫ്രിക്കൻ ബഫ്ഫലോയേക്കാളും വലുതാണ്. മലയൻ കാട്ടുപോത്ത് സെലഡാംഗ് എന്നും ബർമ്മൻ കാട്ടുപോത്ത് പ്യോംഗ് എന്നും അറിയപ്പെടുന്നു[3]. നാഗാലാ‌‍ൻഡ്, അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗമായ മിഥുൻ ഇതേ ജീവി കുടുംബത്തിൽ പെട്ട മൃഗമാണ്[4].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Duckworth, J.W., Steinmetz, R., Timmins, R.J., Pattanavibool, A., Than Zaw, Do Tuoc, Hedges, S. (2008). "Bos gaurus". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2010.4. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. 
  2. മാതൃഭൂമി വിദ്യ 2012 ഡിസംബർ 6 പേജ് 14
  3. Hubback, T. R. (1937) The Malayan gaur or seladang. Journal of Mammalogy 18: 267–279
  4. http://www.pannatigerreserve.in/kids/state.htm Panna Tiger Reserve

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Bos gaurus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാട്ടുപോത്ത്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.


"http://ml.wikipedia.org/w/index.php?title=കാട്ടുപോത്ത്&oldid=2097221" എന്ന താളിൽനിന്നു ശേഖരിച്ചത്