ഗൗതമി നായർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗൗതമി നായർ | |
|---|---|
| ജനനം | നവംബർ 13 ആലപ്പുഴ |
| തൊഴിൽ | അഭിനേത്രി |
| സജീവം | 2012 മുതൽ |
| വെബ്സൈറ്റ് | |
| https://www.facebook.com/GauthamiNair.Official | |
ഗൗതമി നായർ ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്. ദുൽഖർ സൽമാനോടൊപ്പം മലയാള ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം.[1] ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ആ ചിത്രത്തിൽ കൂടെ അഭിനയിച്ചത്.[2]
അഭിനയിച്ച ചലച്ചിത്രങ്ങൾ [തിരുത്തുക]
| S.No | വർഷം | ചിത്രം | കഥാപാത്രം | സംവിധായകൻ | കുറിപ്പുകൾ | സഹ അഭിനേതാക്കൾ |
|---|---|---|---|---|---|---|
| 1 | 2012 | സെക്കന്റ് ഷോ | ഗീതു (ഗീതാഞ്ജലി) | ശ്രീനാഥ് രാജേന്ദ്രൻ | ആദ്യ ചിത്രം, ഫെബ്രുവരി 3, 2012 ന് പുറത്തിറങ്ങി | ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ |
| 2 | 2012 | ഡയമണ്ട് നെക്‌ലസ് | ലക്ഷ്മി | ലാൽ ജോസ് | മെയ് 4, 2012 ന് പുറത്തിറങ്ങി | ഫഹദ് ഫാസിൽ, സംവൃത സുനിൽ |
| 3 | 2012 | ചാപ്റ്റേഴ്സ് | സുനിൽ ഇബ്രാഹിം | ചിത്രീകരണം പുരോഗമിക്കുന്നു[3] | നിവിൻ പോളി, ഹേമന്ത് മേനോൻ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഗൗതമി നായർ – ട്വിറ്ററിൽ
- ഗൗതമി നായർ – ഫേസ്ബുക്കിൽ
- IMDb - ഗൗതമി നായർ ഐ.എം.ഡി.ബി.യിൽ
അവലംബം [തിരുത്തുക]
- ↑ Manu Vipin (9 May 2012). "I’d love to play a psycho: Gauthami Nair". Times of India. ശേഖരിച്ചത് 25 May 2012.
- ↑ "I was super excited to be working with Lal Jose and Fahad in ‘Diamond Necklace’: Gauthami Nair in ‘Balcony Baatein’". www.balconybeats.com.
- ↑ http://theaterbalcony.com/2012/08/06/chapters-nivin-pauly-and-gauthami-nair-in-the-lead/