വയൂളി റബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗ്വയൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയൂളി റബ്ബർ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: ആസ്റ്ററേസി
ജനുസ്സ്: പാർത്തീനിയം
വർഗ്ഗം: P. argentatum
ശാസ്ത്രീയ നാമം
Parthenium argentatum
L.[1]

മഴ വിരളമായിമാത്രം ലഭ്യമാകുന്ന സ്ഥലങ്ങളിലും കൃഷി ചെയ്യാൻ സാധിക്കുന്ന ഒരിനം റബ്ബറുത്പാദക ചെറുസസ്യമാണ് വയൂളി റബ്ബർ (ശാസ്ത്രീയനാമം: Parthenium argentatum). ഈ സസ്യം ഗ്വയൂർ എന്നും അറിയപ്പെടുന്നു. ആസ്റ്ററേസി കുടുംബത്തിലെ പാർത്തീനിയം ഗണത്തിൽപെട്ട 16 ഉപഗണങ്ങളിൽ റബ്ബറുത്പാദകശേഷിയുള്ള ഏക ഇനമാണിത്.[2]

ജന്മസ്ഥലം[തിരുത്തുക]

ദക്ഷിണ പശ്ചിമ ഐക്യനാടുകൾ, മെക്സിക്കോ, ടെക്സാസിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഷിമാവൻ മരുഭൂമിയാണ് വയൂളി റബ്ബറിന്റെ ജന്മസ്ഥലം. മെക്സിക്കോയിൽ കാണപ്പെടുന്നതിനാൽ ഈ സസ്യം, മെക്സിക്കൻ റബ്ബർ എന്നും അറിയപ്പെടുന്നു. ഈയിനം ആദ്യമായി കണ്ടെത്തിയത് ഡോ. ജെ. എം. ബാഗിലോ എന്ന ശാസ്ത്രജ്ഞനാണ്. പിന്നീട് പ്രൊഫ: ആഗ്രസേ ഇതിനെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി.

പ്രത്യേകതകൾ[തിരുത്തുക]

പരമാവധി ഒരു മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണിത്. ഇതിന്റെ പട്ടയിലെ എല്ലാ കോശങ്ങളിലും റബ്ബർപാൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ റബ്ബർപാലിൽ നിന്നും ജൈവഡീസലും ഉല്പാദിപ്പിക്കുവാൻ സാധിക്കും.

പോരായ്മകൾ[തിരുത്തുക]

വയൂളിയുടെ തടിയിലും പട്ടയിലും ധാരാളം റെസിൻ ഗ്രന്ഥികൾ വിന്യസിച്ചിരിക്കുന്നതിനാൽ ഇതിൽ നിന്നുള്ള റബ്ബർപാൽ ശേഖരണം സങ്കീർണവും ചിലവേറിയതുമാണ്.

ചരിത്രം[തിരുത്തുക]

20ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടിരുന്ന പ്രകൃതിദത്ത റബ്ബറിന്റെ 10% ഓളം വയൂളിയായിരുന്നു.

കൃഷി-ഇന്ന്[തിരുത്തുക]

ഇന്ന് മെക്സിക്കോ, വടക്കേഅമേരിക്കയിലെ മരുപ്രദേശമായ അരിസോണ, ടെക്സാസ്, കാലിഫോർണിയ യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ വ്യാപകമായി വയൂളികൃഷി ചെയ്തുവരുന്നു.

ഗവേഷണം[തിരുത്തുക]

അമേരിക്കയിലെ യു.എസ്.ഡി.എ എന്ന സ്ഥാപനത്തിനുകീഴിലുള്ള അരിസോണ, കാലിഫോർണിയ, ടെക്സാസ്, പർലിയർ, വൂസ്റ്റർ എന്നിവിടങ്ങളിലെ ഗവേഷണകേന്ദ്രങ്ങളിൽ വയൂളി റബ്ബർ ഗവേഷണം നടന്നുവരുന്നു.

അവലംബം[തിരുത്തുക]

  1. "Parthenium argentatum (Guayule rubber plant)". Taxonomy. UniProt. ശേഖരിച്ചത് 2009-09-03. 
  2. കേരള റബ്ബർ ബോർഡ് പുറത്തിറക്കുന്ന റബ്ബർ മാസികയുടെ 2012 - ഡിസംബർ പതിപ്പ്, പേജ് 6-9

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Parthenium argentatum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വയൂളി റബ്ബർ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=വയൂളി_റബ്ബർ&oldid=1698827" എന്ന താളിൽനിന്നു ശേഖരിച്ചത്